4 January 2025, Saturday
KSFE Galaxy Chits Banner 2

Related news

January 4, 2025
January 3, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025
December 31, 2024
December 31, 2024
December 31, 2024

ഉമാതോമസ് എംഎല്‍എയുടെ അപകടം : സുരക്ഷാ വീഴ്ചയെന്ന്

Janayugom Webdesk
തിരുവനന്തപുരം 
December 30, 2024 8:22 am

തൃക്കാക്കര എംഎല്‍എ ഉമാതോമസിന് കഴിഞ ദിവസമുണ്ടായ അപകടം വിരല്‍ചൂണ്ടുന്നത് സുരക്ഷാവീഴ്ചയെന്ന്. കലൂർ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ മൃദംഗ വിഷൻ സംഘടിപ്പിച്ച നൃത്തപരിപാടിക്കിടെ വിഐപി ഗ്യാലറിയിൽനിന്ന്‌ താഴെവീണാണ്‌ എംഎൽഎയ്‌ക്ക്‌ ഗുരുതര പരിക്കേറ്റത്‌. വേദിയിലെ കസേരകൾക്കും സ്‌റ്റീൽപൈപ്പിൽ റിബൺ കെട്ടി ഒരുക്കിയ താൽക്കാലിക ബാരിക്കേഡിനും ഇടയിലൂടെ ഇടുങ്ങിയ ഇടം ഒരുക്കിയതാണ്‌ അപകടം വരുത്തിവച്ചതെന്ന്‌ ദൃക്‌സാക്ഷികൾ പറയുന്നു. 12,000 നർത്തകരെ അണിനിരത്തിയുള്ള നൃത്തപരിപാടിയുടെ വിഐപി വേദി ഒരുക്കിയിരുന്നത്‌ ഒരാൾക്ക്‌ കഷ്ടിച്ച്‌ നടന്നുനീങ്ങാവുന്നതരത്തിലാണ്‌. ഇതേവേദിയിലൂടെ ഞെരുങ്ങിനടന്ന്‌ കസേരയിൽ ഇരിക്കാൻ ബാരിക്കേഡിൽ പിടിച്ചപ്പോൾ എംഎൽഎ താഴെവീഴുകയായിരുന്നു.

വീണ്‌ അബോധാവസ്ഥയിലായ എംഎൽഎയെ സംഘാടകരും സന്നദ്ധപ്രവർത്തകരും ചേർന്ന്‌ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. മന്ത്രിമാരായ സജി ചെറിയാൻ, പി രാജീവ്‌, പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ, മേയർ എം അനിൽകുമാർ, എംപിമാരായ എ എ റഹീം, ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എംഎൽഎമാരായ ടി ജെ വിനോദ്‌, അൻവർ സാദത്ത്‌, കലക്ടർ എൻ എസ്‌ കെ ഉമേഷ്‌, എഡിജിപി എസ്‌ ശ്രീജിത്‌, സിറ്റി പൊലീസ്‌ കമീഷണർ പുട്ട വിമലാദിത്യ, സംസ്ഥാന യുവജന കമീഷൻ ചെയർമാൻ എം ഷാജർ, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌, ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്ത്‌ തുടങ്ങിയവർ ആശുപത്രിയിൽ എത്തി. അപകടവിവരം അറിഞ്ഞ്‌ നേതാക്കളും വിവിധ രാഷ്‌ട്രീയപാർടി പ്രതിനിധികളും ജനപ്രതിനിധികളും ആശുപത്രിയിൽ എത്തി.

ഉമാ തോമസ്‌ എംഎൽഎയ്‌ക്ക്‌ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ നടപടി സ്വീകരിച്ചതായി മന്ത്രി പി രാജീവ്‌ പറഞ്ഞു. സംഭവം അറിഞ്ഞ ഉടൻ മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി വീണാ ജോർജ്‌ എന്നിവരുമായി സംസാരിച്ചു. കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽനിന്ന് രാത്രിയോടെ വിദഗ്‌ധസംഘം എത്തി.

അപകടം നടന്നിട്ടും നൃത്തപരിപാടി തുടർന്നു നർത്തകിമാരെയും അവരുടെ രക്ഷിതാക്കളെയും പരിഗണിച്ചാണ്‌ 12,000 പേരെ പങ്കെടുപ്പിച്ചുള്ള ഭരതനാട്യം അപകടമുണ്ടായിട്ടും നടത്തേണ്ടിവന്നതെന്നാണ്‌ സംഘാടകർ പറഞ്ഞത്‌. മറ്റു അനുബന്ധ പരിപാടികളും ആഘോഷങ്ങളും ഒഴിവാക്കിയെന്നും അവർ പറഞ്ഞു. അഗ്നി രക്ഷാസേനയുടെയും മറ്റു സുരക്ഷാ അനുമതികളും വാങ്ങിയാണ്‌ പരിപാടി ഒരുക്കിയതെന്ന്‌ അവര്‍ പറയുന്നു

TOP NEWS

January 4, 2025
January 4, 2025
January 4, 2025
January 4, 2025
January 4, 2025
January 4, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.