18 December 2025, Thursday

Related news

December 18, 2025
December 15, 2025
November 20, 2025
September 19, 2025
August 22, 2025
June 23, 2025
June 16, 2025
June 7, 2025
May 25, 2025
May 1, 2025

അനാചാരങ്ങളെ എതിര്‍ത്താണ് മന്നത്ത് പത്മനാഭന്‍ സാമൂഹിക പരിഷ്കരണം നടത്തിയത് : എം വി ഗോവിന്ദന്‍

Janayugom Webdesk
തിരുവനന്തപുരം
January 3, 2025 3:54 pm

ക്ഷേത്രാചാര വിഷയത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് മറുപടിയുമായി സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അനാചാരങ്ങളെ എതിർത്താണ് മന്നത്ത് പത്മനാഭൻ സാമൂഹിക പരിഷകരണം നടത്തിയതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ശിവഗിരി മഠം നിലപാട് തുറന്ന് പറഞ്ഞെങ്കിലും വിഷയത്തിൽ വിവാദം അവസാനിച്ചെന്ന മറുപടിയിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതികരണം ഒതുക്കി.

ശിവഗിരി തീർഥാടന സമ്മേളനത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അധ്യക്ഷൻ സ്വാമി സച്ചിദാനന്ദ നടത്തിയ പരാമർശവും അതിനെ പിന്തുണച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെയുമാണ് മന്നം ജയന്തി സമ്മേളനത്തിൽ ജി സുകുമാരൻ നായർ വിമർശിച്ചത്. ക്ഷേത്രാചാരങ്ങൾ മാറണമെന്ന സ്വാമി സച്ചിദാനന്ദയുടെ നിലപാടിൽ ശിവഗിരിയെന്ന് എടുത്തു പറഞ്ഞാണ് ജി സുകുമാരൻ നായർ ഇന്നലെ വിമർശനം നടത്തിയത്. എന്നാൽ ക്ഷേത്രാചാര വിഷയത്തിൽ വെള്ളാപ്പള്ളി നടേശൻ നിലപാട് പറയാൻ തയ്യാറായില്ല.

മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്ത രമേശ് ചെന്നിത്തലയെ വേദിയിലിരുത്തിയാണ് ക്ഷേത്രാചാര വിഷയത്തിൽ ജി സുകുമാരൻ നായർ നിലപാട് വ്യക്തമാക്കിയത്. എന്നാൽ വിവാദത്തിന് ഇല്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ക്ഷേത്രത്തിലെ വസ്ത്ര ധാരണം സംബന്ധിച്ച് ആരോഗ്യകരമായ ചർച്ച നടക്കട്ടെയെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രതികരണം.

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.