9 January 2025, Thursday
KSFE Galaxy Chits Banner 2

എച്ച്എംപിവി: നീലഗിരിയില്‍ മാസ്ക് നിര്‍ബന്ധമാക്കി, വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണമില്ല

Janayugom Webdesk
ചെന്നൈ
January 8, 2025 1:27 pm

എച്ച്എംപിവി വൈറസ് ബാധ വ്യാപകമാകുന്ന സാഹചര്യത്തില്‍ തമിഴ് നാട്ടിലെ നീലഗിരിയില്‍ മാസ്ക് നിര്‍ബ്ധമാക്കി.എന്നാല്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. വിനോദസഞ്ചാരികളും, പ്രദേശവാസികളും പൊതു സ്ഥലങ്ങളില്‍ മാസ്താ ധരിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. സ്ഥിതിഗതികൾ ജില്ലാ ഭരണകൂടം വിലയിരുത്തി വരികയാണ്.

കേരള-കർണാടക അതിർത്തി ചെക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും ജില്ലാ കലക്ടർ പറഞ്ഞു. അതേസമയം എച്ച്എംപിവി ബാധയെ കുറിച്ച് ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യവിദഗ്ധർ വ്യക്തിമാക്കി. ശൈത്യകാലത്ത് സാധാരണ കണ്ടു വരുന്ന വൈറസ് ബാധ മാത്രമാണിത്. എല്ലാ വർഷവും ഇതുണ്ടാകുന്നുണ്ട്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും ഡിസംബർ, ജനുവരി മാസങ്ങളിലുമാണ് വൈറസ് റിപ്പോർട്ട് ചെയ്യപ്പെടാറുള്ളത്. ജലദോഷത്തിനു സമാനമായ അസ്വസ്ഥതകളാണ് വൈറസ് ബാധയുടെ ഭാഗമായുണ്ടാകാറുള്ളതെന്നും ആരോഗ്യവിദഗ്ധർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.