
ഗുജറാത്തിലെ അഹമ്മദബാദിൽ 9 മാസം പ്രായമായ കുഞ്ഞിന് എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി ഉയർന്നു. ഒരാഴ്ച്ചയ്ക്കുള്ളിലാണ് എല്ലാ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ചുമയും കഫക്കെട്ടും ശ്വാസതടസ്സവും മൂലം ജനുവരി 6നാണ് 9 മാസം പ്രായമായ ആൺകുട്ടിയെ അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ കുട്ടി വിദേശ രാജ്യങ്ങളിൽ യാത്ര ചെയ്തതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അഹമ്മദബാദ് മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ അറിയിച്ചു.
ഇന്നലെ സബർക്കന്ത ജില്ലയിൽ 8 വയസ്സ് പ്രായമുള്ള ആൺകുട്ടിയിൽ വൈറസ് സ്ഥിരീകരിച്ചിരുന്നു. രണ്ട് ദിവസം മുൻപ് ആസ്മ രോഗമുള്ള 80 വയസ്സ് പ്രായമുള്ള വയോധികനും രോഗം കണ്ടെത്തിയിരുന്നു. അദ്ദേഹം ഇപ്പോഴും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.