22 January 2026, Thursday

Related news

January 13, 2026
January 2, 2026
December 27, 2025
December 21, 2025
November 14, 2025
November 10, 2025
November 7, 2025
November 5, 2025
November 3, 2025
October 10, 2025

മോഷണം തടയാൻ ശ്രമിച്ചു; ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍ കുത്തേറ്റ് ഗുരുതരാവസ്‌ഥയിൽ

Janayugom Webdesk
മുംബൈ
January 16, 2025 9:13 am

മോഷണം തടയാൻ ശ്രമിച്ചതിനെ തുടർന്ന് ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍ കുത്തേറ്റ് ആശുപത്രിയില്‍. ഗുരുതരമായി പരിക്കേറ്റ താരത്തെ ബാന്ദ്രയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിക്കായി പൊലീസ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. വീട്ടിലെ മോഷണശ്രമം തടയുന്നതിനിടയിലായിരുന്നു താരത്തിന് കുത്തേറ്റത്. ആറു തവണയോളം അക്രമി താരത്തെ കുത്തിയെന്നാണ് പുറത്തുവരുന്ന വിവരം. 

ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവം.കുടുംബാംഗങ്ങള്‍ക്കൊപ്പം താരം നല്ല ഉറക്കത്തിലായിരിക്കുമ്പോഴാണ് അജ്ഞാത അക്രമി വീട്ടിനുള്ളില്‍ നുഴഞ്ഞുകയറിയതെന്നാണ് മുംബൈ മാധ്യമങ്ങള്‍ പ്രാഥമികമായി പുറത്തുവിട്ടിട്ടുള്ള വിവരം. ആക്രമണസമയത്ത് കരീനകപൂറും കുട്ടികളും വീട്ടിലുണ്ടായിരുന്നു. വീട്ടിലുണ്ടായിരുന്നവര്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് മോഷ്ടാവ് ഓടി രക്ഷപ്പെട്ടതായും ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.