10 December 2025, Wednesday

Related news

December 1, 2025
November 25, 2025
November 24, 2025
November 15, 2025
November 5, 2025
November 1, 2025
September 24, 2025
September 19, 2025
September 3, 2025
July 25, 2025

വെജ് ഓർഡറുകൾക്ക് പ്രത്യേകം തുക; മാപ്പ് പറഞ്ഞ് സൊമാറ്റോ സിഇഒ

Janayugom Webdesk
ന്യൂഡല്‍ഹി
January 18, 2025 2:56 pm

വെജിറ്റേറിയന്‍ ഭക്ഷണ ഓര്‍ഡറുകള്‍ക്ക് അധിക ഫീസ് ഈടാക്കിയതിന് സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍ പരസ്യമായി മാപ്പ് പറഞ്ഞു. വെജിറ്റേറിയന്‍ ഡെലിവറിക്ക് കൂടുതല്‍ പണം നല്‍കേണ്ടിവരുന്നെന്ന് ലിങ്ക്ഡ്ഇന്‍ ഉപയോക്താവ് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ഈ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടത്. അധിക ചെലവ് ഉടന്‍ ഒഴിവാക്കുമെന്ന് ഗോയല്‍ പറഞ്ഞു.

റൂട്ട് ടു മാര്‍ക്കറ്റ് ഇ‑കൊമേഴ്സ് അസി. വൈസ് പ്രസിഡന്റ് രോഹിത് രഞ്ജന്റെ പോസ്റ്റിന് മറുപടി നല്‍കുകയായിരുന്നു ഗോയൽ. ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ ഈ വിഷയം ആദ്യം ഉന്നയിച്ചത്. ‘ഇത് ഞങ്ങളുടെ ഭാഗത്തുനിന്നുള്ള വലിയ മണ്ടത്തരമാണ്. ഇതില്‍ ഞാന്‍ ഖേദിക്കുന്നു. ഈ ചാര്‍ജ് ഇന്ന് തന്നെ നീക്കം ചെയ്യും. ഇത്തരം കാര്യങ്ങള്‍ വീണ്ടും സംഭവിക്കാതിരിക്കാന്‍ വേണ്ട നടപടികൾ കൈക്കൊള്ളുമെന്ന്’ സൊമാറ്റോ സിഇഒ മറുപടിയായി നല്‍കിയത്.

പെട്ടെന്നുള്ള ഈ മറുപടിയും ലിങ്ക്ഡ്ഇന്നിൽ ചർച്ചയായി മാറിയത്. രോഹിത് രഞ്ജന്‍ മറുപടിയെ പ്രശംസിച്ച് കുറിക്കുകയും ചെയ്തു. ഞങ്ങളെ ഒരിക്കല്‍ കൂടി രക്ഷിച്ചതിന് നന്ദി എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുകുറി. സൊമാറ്റോ ‘ആരോ’യില്‍ നിന്ന് എല്ലാത്തിനും നികുതി ചുമത്താന്‍ പഠിക്കുന്നതായി തോന്നുന്നുവെന്ന് മറ്റൊരു ഉപയോക്താവ് കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.