23 January 2026, Friday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 21, 2026
January 19, 2026
January 19, 2026

എന്‍എം വിജയന്റെ ആത്മഹത്യ; അപ്പച്ചനെയും ഗോപിനാഥിനെയും ജാമ്യത്തില്‍ വിട്ടു; ഐസി ബാലകൃഷ്ണന്‍ എംഎല്‍എയെ നാളെ ചോദ്യം ചെയ്യും

Janayugom Webdesk
വയനാട്
January 22, 2025 4:51 pm

വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചനെയും മുന്‍ ട്രഷറര്‍ ഗോപിനാഥിനെയും അറസ്റ്റ് ചെയ്ത് വിട്ടയച്ചു. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു ഇവരുടെ അറസ്റ്റ്. നാളെ മുതല്‍ സംഭവത്തില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എയെ ചോദ്യം ചെയ്യാന്‍ ആരംഭിക്കും. 

ഇന്നലെ എന്‍ഡി അപ്പച്ചനെയും കൂട്ടി ഡിസിസി ഓഫീസിലെത്തിയ പൊലീസ് അവിടെ പരിശോധന നടത്തിയിരുന്നു. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് കെകെ ഗോപിനാഥിന്റെ വീട്ടില്‍ നിന്നും പൊലീസ് ചില രേഖകള്‍ പിടിച്ചെടുത്തിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.