28 December 2025, Sunday

Related news

September 13, 2025
September 8, 2025
August 30, 2025
July 30, 2025
June 16, 2025
May 27, 2025
May 26, 2025
May 25, 2025
May 14, 2025
March 29, 2025

ഡ്രോണ്‍ ഭീഷണി: വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

Janayugom Webdesk
തിരുവനന്തപുരം
February 8, 2025 3:56 pm

കേരളത്തിലെ വിമാനത്താവളങ്ങളിൽ ഉൾപ്പടെ ഡ്രോൺ ആക്രമണം ഉണ്ടാകുമെന്ന് ഇ‑മെയിൽ സന്ദേശമെത്തിയതോടെ ബംഗളൂരു, ചെന്നൈ, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ ജാഗ്രതാനിർദേശം നൽകി. തിരുവനന്തപുരം സിറ്റി പൊലീസ് സംഘം പരിശോധനയും നടത്തി. വ്യാജ ഇമെയിൽ സന്ദേശമാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ആക്രമണം ഉണ്ടാകുമെന്ന സന്ദേശം എത്തിയതോടെ വിമാനത്താവളത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. വിമാനത്താവള പരിസരത്ത് നിരീക്ഷണവും കര്‍ശനമാക്കി.

ബംഗളൂരു വിമാനത്താവളത്തിലാണ് ഇ‑മെയിൽ സന്ദേശമെത്തിയതെന്നും കേരളത്തിലെ വിമാനത്താവളത്തിലും ആക്രമണം നടത്തുമെന്ന് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുൻകരുതൽ സ്വീകരിച്ചതെന്നും തിരുവനന്തപുരം വിമാനത്താവളം അധികൃതര്‍ അറിയിച്ചു.
റൺവേയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വൈകിട്ട് ആറു മുതൽ രാവിലെ ഒമ്പത് വരെ മാത്രമാണ് വിമാന സര്‍വീസുള്ളതെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ കമ്മിറ്റി ചേര്‍ന്നു. ഇതിനു മുമ്പും വിമാനങ്ങള്‍ക്കുനേരെ ബോംബ് ഭീഷണികള്‍ ഇ‑മെയിലായി എത്തിയിരുന്നു. ‌പിന്നീട് അവ വ്യാജമാണെന്നും കണ്ടെത്തി. എന്നാൽ, ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്ന സന്ദേശം എത്തിയത് കണക്കിലെടുത്താണ് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നൽകിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.