24 January 2026, Saturday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 21, 2026
January 19, 2026
January 19, 2026

അമ്പതിനായിരം പേര്‍ക്ക് കൂടി മുൻഗണനാ റേഷൻകാർഡുകള്‍

സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന് 
Janayugom Webdesk
തിരുവനന്തപുരം
February 12, 2025 9:41 am

സംസ്ഥാനത്ത് 50,000 പേര്‍ക്ക് കൂടി മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ അനുവദിക്കുന്നു. ഭക്ഷ്യ‑പൊതുവിതരണ വകുപ്പിന്റെ കൈവശം ഉണ്ടായിരുന്നതും വകുപ്പുതല പരിശോധനയിലൂടെ അനർഹരുടെ കയ്യിൽ നിന്നും ലഭിച്ചതുമായ റേഷന്‍കാര്‍ഡുകളാണ് അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുന്നത്. വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4.30 ന് തിരുവനന്തപുരം ഗവ. വിമൺസ് കോളജ് ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യ‑പൊതുവിതരണ മന്ത്രി ജി ആർ അനിൽ അധ്യക്ഷനാകും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മുഖ്യാതിഥി ആയി പങ്കെടുക്കും.
മുൻഗണനേതര റേഷൻകാർഡുകൾ തരംമാറ്റുന്നതിന് 2024 നവംബർ 15 മുതൽ ഡിസംബർ 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന് അവസരം നല്കിയിരുന്നു. ആകെ 75,563 അപേക്ഷകൾ ലഭിച്ചു. സൂക്ഷ്മപരിശോധനയിൽ മുൻഗണനാകാർഡിന് അർഹരായ 73,970 അപേക്ഷകൾ കണ്ടെത്തി.
മാനദണ്ഡപ്രകാരം 30മാർക്കിന് മുകളിൽ ലഭ്യമായ 63,861 അപേക്ഷകരിൽ ആദ്യ അമ്പതിനായിരം പേർക്കാണ് ഇപ്പോൾ മുൻഗണനാ കാർഡുകൾ നല്കുന്നതെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു. മുൻഗണനാകാ‍ർ‍ഡിന് അർഹരായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ശേഷിക്കുന്നവർക്ക് തുടർന്നുള്ള മാസങ്ങളിൽ ഒഴിവ് വരുന്ന മുറയ്ക്ക് കാർഡുകൾ വിതരണം ചെയ്യുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. എംഎൽഎമാരായ ആന്റണി രാജു, വി കെ പ്രശാന്ത്, തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.