ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണമായി തുടരുന്നു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ചിട്ടുണ്ട്. ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്. ശ്വാസകോശ അണുബാധയുണ്ടായതിനെ തുടർന്ന് കഴിഞ്ഞ 14നാണ് മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഫ്രാൻസിസ് മാർപാപ്പയ്‌ക്ക് ഡോക്ടർമാർ പൂർണവിശ്രമം നിർദേശിച്ചിരുന്നു.
ഞായറാഴ്‌ചത്തെ പ്രാർഥനയ്‌ക്ക് നേതൃത്വം വഹിച്ചിരുന്നില്ല. ശനിയാഴ്‌ചയോടെ പനികുറഞ്ഞെന്നും ആഹാരം കഴിച്ചുതുടങ്ങിയതായും വത്തിക്കാൻ അറിയിച്ചെങ്കിലും ഇന്നലെ രാത്രി പുറത്ത് വിട്ട വാർത്താ കുറിപ്പിൽ ആരോഗ്യ നില സങ്കീർണമാണെമന്ന് അറിയിക്കുകയായിരുന്നു. ഈ മാസം ആറിന് മാർപാപ്പയ്ക്ക് ബ്രോങ്കൈറ്റിസ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യ നില മെച്ചപ്പെടുന്നതുവരെ ആശുപത്രിയിൽ തുടരുമെന്നാണ് റിപ്പോർട്ട്. മാർപ്പാപ്പയുടെ വരും ദിവസങ്ങളിലെ എല്ലാ പരിപാടികളും അറിയിപ്പ് ഉണ്ടാകുന്നത് വരെ റദ്ദക്കിയതായി വത്തിക്കാൻ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.