23 December 2025, Tuesday

Related news

December 23, 2025
December 20, 2025
December 18, 2025
December 17, 2025
December 15, 2025
December 7, 2025
December 5, 2025
November 29, 2025
November 27, 2025
November 20, 2025

ഡൽഹി മുഖ്യമന്ത്രിയായി രേഖാ ഗുപ്‌ത നാളെ സത്യപ്രതിജ്ഞ ചെയ്യും; പർവേശ് വെർമ്മ ഉപമുഖ്യമന്ത്രി

Janayugom Webdesk
ന്യൂഡൽഹി
February 19, 2025 9:05 pm

മഹിളാ മോർച്ച ദേശീയ വൈസ്‌ പ്രസിഡന്റും ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ രേഖ ഗുപ്‌തയെ പുതിയ ഡൽഹി മുഖ്യമന്ത്രിയാക്കുവാൻ ബിജെപി തീരുമാനം . പർ‌വേശ് വെർമ്മ ഉപമുഖ്യമന്ത്രിയാകും . ഷാലിമാർബാഗ് സീറ്റിൽ നിന്നും വിജയിച്ച രേഖ ഗുപ്‌ത, അതീഷി മെർലേനയ്‌ക്ക് ശേഷമാണ് ഡൽഹി മുഖ്യമന്ത്രി കസേരയിൽ എത്തുന്നത്. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വെര്‍മയുടെ മകനാണ് പര്‍വേശ്.

സ്പീക്കറായി വിജേന്ദര്‍ ഗുപ്തയേയും തീരുമാനിച്ചു . ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയുടെ നേതൃത്വത്തിൽ ചേർന്ന ബിജെപി നിയുക്ത എംഎൽഎമാരുടെ യോഗമാണ് മുഖ്യമന്ത്രി പദവിയിലേക്ക് രേഖ ഗുപ്തയെ തെരഞ്ഞെടുത്തത്. നാളെ രാവിലെ 11 ന് ഡൽഹി രാംലീല മൈതാനത്ത് സത്യപ്രതിജ്ഞ നടക്കും .70 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 48 സീറ്റുകളാണ് ബിജെപി നേടിയത്. ഭരണകക്ഷിയായിരുന്ന എഎപി. 22 സീറ്റുകളില്‍ വിജയിച്ചു. ഇത്തവണയും കോണ്‍ഗ്രസിന് സീറ്റുകളൊന്നും കിട്ടിയിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.