23 January 2026, Friday

മാലിന്യമുക്തം നവകേരള : പ്രചരണത്തിന് തുടക്കമായി

Janayugom Webdesk
കാസര്‍ഗോഡ്
February 20, 2025 3:53 pm

മാലിന്യമുക്ത നവകേരള പ്രചരണത്തിന് ജില്ലയില്‍ തുടക്കമായി. ഹരിത ഗ്രന്ഥശാലകള്‍ എന്ന പ്രഖ്യാപനവുമായി ഹരിതകേരളവുമായി ചേര്‍ന്നാണ് പ്രവര്‍ത്തനം. ഇതിന്റെ ഭാഗമായി ഗ്രന്ഥശാല പ്രവര്‍ത്തകര്‍ക്ക് ബോധവത്ക്കരണ ക്ലാസുകളും, പരിശീലനവും നല്‍കും.കൂടാതെ വീട്ടുമുറ്റ ക്ലാസുകള്‍, വിവിധ സ്ത്രീശാക്തീകരണ പ്രസ്ഥാനങ്ങളായ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവരുമായി സഹകരിച്ച് ക്ലാസുകള്‍ നടത്തും.

കാസര്‍ ഗോഡ് ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശില്പശാലയിൽ ഗ്രന്ഥലോകം എഡിറ്റർ പിവികെ പനയാര്‍ നവകേരളം കർമപദ്ധതി ജില്ലാ കോഡിനേറ്റർ കെ ബാലകൃഷ്ണൻ, ഡോ പി പ്രഭാകരൻ, പി വേണുഗോപാലൻ, എ ആർ സോമൻ, എം പി ശ്രീമണി, പി ദാമോദരൻ, എ കരുണാകരൻ, ടി രാജൻ, ഡി. കമലാക്ഷൻ തുടങ്ങിയവർ പങ്കെടുത്തുസംസാരിച്ചു 

മാർച്ച് ഒന്നിനു മുമ്പ് പഞ്ചായത്തുതല നേതൃസമിതി ശില്പശാലകൾ സംഘടിപ്പിക്കും. മാർച്ച് അഞ്ചിനുള്ളിൽ എല്ലാ ഗ്രന്ഥശാലകളിലും ശില്പശാലകൾ നടത്തി കർമപരിപാടി തയ്യാറാക്കും. മാർച്ച് 19‑ന് ഹരിത ഗ്രന്ഥശാല പ്രഖ്യാപനം നടത്താൻ കഴിയുന്ന വിധത്തിലാണ് പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.