22 January 2026, Thursday

സംയുക്ത ട്രേഡ് യൂണിയന്‍ കളക്ട്രേറ്റ് മാര്‍ച്ചും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു

Janayugom Webdesk
പാലക്കാട്
March 1, 2025 9:12 am

നിർമ്മാണമേഖലയെ സംരക്ഷിക്കുക, കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെപ്പോലും ബാധിക്കുന്ന നിർമ്മാണ മേഖലയുടെ നിലനിൽപ്പിനായി സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടുക, മലമ്പുഴ, മംഗലം, കാഞ്ഞിരപ്പുഴ അണക്കെട്ടുകളിൽ മണലും ചളിയും മണ്ണും അടിഞ്ഞതിനാൽ കാലവർഷത്തിൽ ഒഴുകി വരുന്ന വെള്ളം സംഭരിക്കാനാകുന്നില്ല. വാളയാർ, ചുള്ളിയാർ അണക്കെട്ടുകളിൽ മ ണൽ വാരുന്നതുപോലെ മറ്റ് അ ണക്കെട്ടുകളിലും മണല്‍ വാരുന്ന തിന് അനുമതി നല്‍കുക, നിയന്ത്രണങ്ങൾക്ക് വിധേയമായി ചെറു ക്വാറികൾ പ്രവർത്തിക്കാൻ അനുമതി നല്‍കുക തുടങ്ങി വിവി ധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത നിര്‍മ്മാണ തൊഴിലാളികള്‍ സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

എഐടിയുസി, സിഐടിയു, ഐഎൻടിയുസി, എസ് ടി യു എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ കളക്ട്രേറ്റിലേക്ക് മാർച്ചും ധർണ്ണയും സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്ഘാടനം ചെയ്തു. എഐടിയുസി ജില്ലാ ട്രഷറര്‍ എം ഹരിദാസ് സ്വാഗതം പറ ഞ്ഞ യോഗത്തില്‍ ജില്ലാ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറി എം. ഹരിദാസ് അധ്യക്ഷത വഹിച്ചു. എഐടിയുസി സംസ്ഥാന സെക്രട്ടറി പി. ശിവദാസ്, ഐ എൻടിയുസി ജില്ലാവൈസ് പ്രസിഡണ്ട് പി. മുരളീധരൻ, വിഎ നാസർ, കെടിഹംസപ്പ (എസ് ടി യു), പി. ചിന്നക്കുട്ടൻ (എഐടിയുസി), കെപഴനി, കെ സുകുമാരൻ, എൻപിവിനയകുമാർ, കെ ആർ. വിജയൻ, വിഎം.സുശീ ല, കെഎസ് രാമകൃഷ്ണൻ (സിഐടിയു) ആർ നാരായണൻ(ഐഎൻടിയുസി) സംസാരിച്ചു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.