
ഓൺലൈൻ ഗെയിം കളിച്ചതിനെ എതിർത്തതിനെ തുടർന്ന് അച്ഛനെയും അമ്മയെയും സഹോദരിയെയും തലക്കടിച്ച് കൊലപ്പെടുത്തി യുവാവിന്റെ ക്രൂരത.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി സൂര്യകാന്ത് സേഥിയെ (21) പൊലീസ് അറസ്റ്റ് ചെയ്തു. പിതാവ് പ്രശാന്ത് സേത്തി (65),അമ്മ കനകലത (62), സഹോദരി റോസലിൻ (25) എന്നിവരെയാണ് കൊലപ്പെടുത്തിയത് . ഒഡീഷയിലെ ജഗത്സിങ്പൂർ ജില്ലയിൽ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. സൂര്യകാന്തിന് ഓൺലൈൻ ഗെയിം ഭ്രമമായിരുന്നു. അതിൽനിന്ന് പിന്തിരിപ്പിക്കാൻ കുടുംബം നിരന്തരം ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. യുവാവിന് മാനസിക പ്രശ്നങ്ങളുണ്ടോ എന്ന് പരിശോധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.