11 February 2026, Wednesday

Related news

February 7, 2026
February 3, 2026
January 26, 2026
January 15, 2026
January 1, 2026
November 3, 2025
October 3, 2025
September 2, 2025
July 16, 2025
July 5, 2025

കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം വികസിത രാജ്യങ്ങളിലെ ജനങ്ങളുടെ അവസ്ഥിയിലേക്ക് എത്തിക്കുകയെന്നതാണ് ലക്ഷ്യം :എം വി ഗോവിന്ദന്‍

Janayugom Webdesk
കൊല്ലം
March 7, 2025 10:29 am

സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതനിലവാരം വികസിത- അര്‍ദ്ധ വികസിത രാജ്യങ്ങളിലെ ജനങ്ങളുടെ അവസ്ഥയിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് സിപിഎ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.ഇത് നടപ്പാക്കി മുന്നോട്ട് പോയാല്‍ 2026ല്‍ ഗ്യാരണ്ടിയോടെ വീണ്ടും എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നയരേഖയെ പറ്റി വിശദീകരിക്കുകയായിരുന്നു ഗോവിന്ദന്‍ 

നവകേരളം ആറ് ഭാഗങ്ങളായുള്ള വിശദമായ രേഖയാണ് മുഖ്യമന്ത്രി പിണറായി സമ്മേളനം മുമ്പാകെ അവതരിപ്പിച്ചത്.കഴിഞ്ഞ സംസ്ഥാന സമ്മേളനം നവകേരളത്തെ പറ്റി അവതരിപ്പിച്ച രേഖയെക്കുറിച്ചുള്ള കാര്യങ്ങളും, വിവിധ മേഖലയിൽ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും രേഖ വ്യക്തമാക്കുന്നു. കേരളത്തിന്റെ വികസനത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ ഇടപെടലുകളെക്കുറിച്ചും രേഖ വിശദീകരിക്കുന്നു.2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ സംസ്ഥാനത്തെ അവസ്ഥയെ പറ്റിയും ഉമ്മൻചാണ്ടിയുടെ ഭരണകാലത്തെ കേരളത്തിന്റെ ദയനീയ സ്ഥിതിയും അഴിമതി യുടെ കൂടാരമായ യുഡിഎഫ് ഭരണത്തെ പറ്റിയും രേഖയിൽ വിശദീകരിക്കുന്നു.

കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം വികസിത അർദ്ധ വികസിത രാജ്യങ്ങളിലെ ജനങ്ങളുടെ അവസ്ഥയിലേക്ക് എത്തിക്കുക എന്നതാണ് നയരേഖ ഉയർക്കിപ്പിടിക്കുന്ന സുപ്രധാന കാര്യം. ഇത് നടപ്പാക്കി മുന്നോട്ടുപോയാൽ 2026 ൽ വീണ്ടും എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. നയരേഖയെ പറ്റി സമ്മേളനം വിശദമായി ചർച്ച ചെയ്യും. അന്തിമ രൂപമായാൽ രേഖ പ്രസിദ്ധപ്പെടുത്തുമെന്നും ഗോവിന്ദന്‍ പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.