5 December 2025, Friday

Related news

November 11, 2025
November 4, 2025
September 14, 2025
April 24, 2025
March 8, 2025
March 8, 2025
March 8, 2025
March 8, 2025
March 7, 2025
March 5, 2025

നേരിൻ്റെ നിറവിലൂടെ അനു കണ്ണനുണ്ണിയുടെ വിജയഗാഥ

Janayugom Webdesk
March 8, 2025 10:10 am

ഒരു കാലത്ത് ഇന്ത്യൻ സൗന്ദര്യ ലോകം വാണിരുന്ന ഇന്ത്യൻ സൗന്ദര്യ റാണി എന്ന് വിശേഷിപ്പിച്ചിരുന്ന ഷഹനാസ് ഹുസൈനോട്‌ തോന്നിയ ആരാധന, അവരെ പോലെ സ്വന്തം പേരിൽ ഒരു ബ്യൂട്ടി ബ്രാൻഡ് തുടങ്ങണം എന്ന അതിയായ ആഗ്രഹം മൂലം വളരെ ചെറുപ്പത്തിൽ തന്നെ വലുതാകുമ്പോൾ ഷഹനാസ് ഹുസൈനെ പോലെ ആകണം എന്ന് ആഗ്രഹിച്ച ഒരു കൊച്ചു പെൺകുട്ടി, പിന്നീട് കാലമെറെ ചെന്ന് സൗന്ദര്യ ലോകത്ത് സൗന്ദര്യ ഉൽപ്പന്നങ്ങളുടെ ലോകത്തേക്ക് തന്നെ എത്തി. അങ്ങനെ ബ്യൂട്ടി ഇൻഡസ്ട്രിയിലേക്ക് കൃത്യമായ ചുവട് വയ്‌പോടെ എത്തിയ ആളാണ്‌ അനു കണ്ണനുണ്ണി.

കേരളത്തിലെ ഇന്ന് അറിയപ്പെടുന്ന ബ്യൂട്ടി ബ്രാൻടുകളിൽ ഒന്നായ അനുസ് ഹെർബ്സിന്റെ സാരഥി. സൗന്ദര്യം എന്നാൽ വെളുത്ത നിറമല്ല എന്നും പാരമ്പര്യമായോ ജന്മനായോ ഇല്ലാത്ത മുടിയുടെ നീളമല്ല എന്നും ഒരുപക്ഷെ ഒരു ബ്രാൻഡിലൂടെ കേരളത്തോട് പറഞ്ഞത് അനു ആയിരിക്കും. കാരണം ത്വക്കിന്റെ നിറത്തിന്റെ പേരിലും നീളമുള്ള മുടി എല്ലാവർക്കും എന്ന പേരിലും ഒന്നും ആളുകളെ “തെറ്റിദ്ധരിപ്പിക്കാതെ” മുന്നോട്ട് പോകുന്ന സംരഭം.

2018 ൽ ആണ് അനുസ് ഹെർബ്സ് എന്ന സംരഭം ആരംഭിച്ചത്. പൊതുവേ വളരെ അധികം മിത്തുകൾ നില നിൽക്കുന്ന ബ്യൂട്ടി ഇൻഡസ്ട്രിയിൽ സയൻസിന്റെ പിൻബലത്തോടെ മാത്രം പ്രോഡക്റ്റ്കൾ ആളുകളിലേക്ക് എത്തിക്കുകയും അതിനെ കുറിച്ച് ആളുകളെ ബോധവാൻമാരാക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് അനുസ് ഹെർബ്സ്. അതിന് വേണ്ടി ഇന്ത്യയിൽ നിന്നുള്ള കോഴ്‌സുകളും ഇന്ത്യക്ക് പുറത്ത് നിന്നും എല്ലാം നിരന്തരം പഠിച്ചു കൊണ്ട് ഈ മേഖലയിൽ തന്റേത് മാത്രമായ ഒരിടം കണ്ടെത്തിയിരിക്കുന്ന പെൺകുട്ടിയാണ് അനു കണ്ണനുണ്ണി. 

വ്യാജ സൗന്ദര്യ വർദ്ധക ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് വഴി ആന്തരികമായി പോലും ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ പറ്റിയും എല്ലാം അനുസ് ഹെർബ്സിലൂടെ അനു ആളുകൾക്ക് അവബോധവും നൽകാറുണ്ട്.തുടക്കം ഒരു പ്രോഡക്റ്റിൽ നിന്നുമായിരുന്നു എങ്കിലും ഇന്ന് നിരവധി പ്രോഡക്റ്റുകൾ അനുസ് ഹെർബ്സിൽ നിന്നുമുണ്ട്. ഈ സംരംഭത്തിലേക്ക് വന്നപ്പോൾ തുടക്കത്തിൽ ആളുകൾ ഇത് എന്ത് സംരഭം എന്നൊക്കെ ചോദിക്കുകയും ഓ ഇത് കൊണ്ട് എന്ത് ആകാൻ ആണ് എന്നൊക്കെ ചോദിക്കുകയും ചെയ്തിരുന്നു. ആ ആളുകൾ ഇന്ന് അഭിമാനത്തോടെ അനുവിനെ കുറിച്ച് പറയുന്നു എന്നതാണ് തന്റെ ഏറ്റവും വലിയ വിജയം എന്ന് പറയുന്നു. അനുവിനോട് ഒപ്പം ഭർത്താവ് കണ്ണനുണ്ണിയും മുഴുവൻ സമയം ബിസിനെസ്സിൽ പങ്കാളിയായി തന്നെ ഉണ്ട്. കേരളത്തിൽ നിന്നും പ്രൊഡക്ഷൻ തമിഴ് നാട്ടിലെ മറ്റൊരു യൂണിറ്റിലേക്ക് മാറി ഇപ്പോൾ കൂടുതൽ വൈവിദ്ധ്യമാർന്ന പ്രോഡക്ടുകൾ അനുസ് ഹെർബ്സിൽ നിന്നും വന്ന് കൊണ്ടിരിക്കുന്നു.
ഒരു കസ്റ്റമറെ പോലും തെറ്റായ വാഗ്ദാനങ്ങൾ കൊടുക്കുകയോ പ്രോഡക്റ്റുകൾ ഉപയോഗിച്ച് എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നോ അനുസ് ഹെർബ്സ് ഒരിക്കലും പറയില്ല. കൃത്യമായി ശാസ്ത്രീയതയിൽ ഊന്നി മാത്രമാണ് അനുസ് ഹെർബ്സിന്റെ പ്രവർത്തനം. 

ലോകത്ത് ആകമാനം ബ്യൂട്ടി ഇൻഡസ്ട്രിയിൽ നടക്കുന്ന മാറ്റങ്ങളെ കുറിച്ച് അനു നിരന്തരം പഠിക്കാറുണ്ട്. ആ മാറ്റങ്ങൾ, പുതിയ ഇന്ഗ്രിഡെൻസ് എല്ലാം കാലാനുസൃതമായി അനുസ് ഹെർബ്സിന്റെ ഉൽപ്പനങ്ങളിൽ കൃത്യമായ ലാബ് ടെസ്റ്റിംഗ് കഴിഞ്ഞ് ഉപയോഗിച്ചു വരുന്നു.അനുവും കണ്ണനുണ്ണിയും ചേർന്ന് നിരവധി കോസ്മെറ്റിക്ക് ഫോർമുലേറ്റേഴ്‌സുമായി ചർച്ച ചെയ്‌തും പഠിച്ചും നിരവധി ഉൽപ്പന്നങ്ങളുമായി വരും വർഷങ്ങളിൽ കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് എത്താനും ഇന്ത്യൻ കോസ്മെറ്റിക്സിൽ തങ്ങളുടെതായ ഇടം കണ്ട് പിടിക്കാനും ആണ് ആഗ്രഹം എന്നും അനു പറഞ്ഞു.

സ്വന്തമായി ജോലി ചെയ്യുകയും, സാമ്പാദിക്കുകയും,അത് വഴി സമൂഹത്തിൽ സ്വന്തമായി ഒരു സ്ഥാനം കണ്ടെത്തുകയും ചെയ്ത് ഓരോ പെൺകുട്ടികളും, സ്ത്രീകളും ശാക്തികരിക്കപെടുക എന്നതാണ് ഈ വനിതാ ദിനത്തിൽ അനുവിന് വായനക്കാരായ സ്ത്രീകളോട് പറയാനുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.