
കൈകള്‍ ബന്ധിച്ചു വേമ്പനാട്ട് കായല്‍ 11 കിലോമീറ്റര്‍ നീന്തിക്കടന്ന് വിദ്യാര്‍ത്ഥി. കോതമംഗലം സ്വദേശി സുരേന്ദ്രന്റെയും ദിവ്യയുടെയും മകന് ആദിത്യന് സുരേന്ദ്രനാണു കായല്‍ നീന്തിക്കടന്നത്. കോതമംഗലം മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാർത്ഥിയാണ് ആദിത്യന്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല കൂമ്പേല്‍ കരിയില്‍ കടവില്‍ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെ ഉള്ള 11 കിലോമീറ്റര്‍ ദൂരം 1 മണിക്കൂര്‍ 35 മിനിറ്റ് കൊണ്ടാണ് ആദിത്യന് നീന്തിയത്.
ചേന്നംപള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി എസ് സുധീഷ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാര്‍ എന്നിവര്‍ നീന്തല്‍ ഫ്ലാഗ് ഓഫ് ചെയ്തു. വൈക്കം ബീച്ചില്‍ നടത്തിയ അനുമോദന സമ്മേളനം നഗരസഭാ ഉപാധ്യക്ഷന്‍ പി ടി സുഭാഷ് ഉദ്ഘാടനം ചെയ്തു. വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടുകയാണ് ലക്ഷ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.