അടച്ചിട്ട വീട് കുത്തിത്തുറന്ന് 15 പവൻസ്വർണാഭരണങ്ങൾ മോഷ്ടിച്ചു. പടിഞ്ഞാറ്റുമുറി തിരുത്തുപറമ്പിലെ നസീർ അഹമ്മദിന്റെ വീട്ടിലാണ് മോഷണം നടന്നത്. നസീറും കുടുംബവും കുറേകാലമായി സൗദി അറേബ്യയിലാണ് താമസം. രണ്ടാഴ്ചകൂടുമ്പോൾ വീട് അടിച്ചുവൃത്തിയാക്കാൻ ഒരു സ്ത്രീയെ ഏർപ്പാടാക്കിയിട്ടുണ്ട്. ഇവർ കഴിഞ്ഞദിവസം വീട്ടിലെത്തിയപ്പോൾ പ്രധാനവാതിൽ തുറന്നുകിടക്കുന്നതുകണ്ട് അവർ തൊട്ടടുത്തുള്ള വീട്ടുകാരെ അറിയിക്കുകയായിരുന്നു. അവർ വന്നുനോക്കുമ്പോൾ വാതിൽ കുത്തിത്തുറന്ന നിലയിലായിരുന്നു. അലമാര തുറന്നിട്ടുണ്ട്. ഉടൻതന്നെ മലപ്പുറം പോലീസിൽ പരാതിനൽകി. പോലീസെത്തി വിശദമായി വീടുപരിശോധിച്ചു. കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.