28 January 2026, Wednesday

സംസ്ഥാനത്ത് ചൂട് കൂടുന്നു; മൂന്ന് ജില്ലകളിലായി മൂന്ന് പേർക്ക് സൂര്യാതപമേറ്റു

Janayugom Webdesk
പത്തനംതിട്ട
March 11, 2025 5:56 pm

സംസ്ഥാനത്ത് കൊടും ചൂട് വര്‍ധിക്കുന്നു. പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകളിലായാണ് മൂന്ന് പേർക്ക് സൂര്യാതപമേറ്റത്. കോഴിക്കോട് ആനയാംകുന്നിൽ സുരേഷിന് പൊള്ളലേറ്റു. വാഴത്തോട്ടത്തിൽ പോയി വരുമ്പോളാണ് കഴുത്തിൽ സൂര്യാതപമേറ്റത്. 

മലപ്പുറം തിരൂരങ്ങാടി ചെറുമുക്കിൽ മധ്യവയസ്ക്കന് സൂര്യാതപമേറ്റത്. ഹുസൈൻ എന്ന 44കാരനാണ് പൊള്ളലേറ്റത്. ഉച്ചക്ക് 12 മണിയോടെ വീടിന്റെ ടെറസിന്റെ മുകളിൽ ജോലി ചെയ്യുന്നതിനിടെയാണ് ഹുസൈന് വലത് കയ്യിലും കഴുത്തിലും സൂര്യാതാപമേറ്റത്. പത്തനംതിട്ട കോന്നിയിൽ ഒരാൾക്ക് സൂര്യാതപമേറ്റു. കോന്നി ഗ്രാമപഞ്ചായത്ത് അംഗം കെ.ജി ഉദയനാണ് ഇന്ന് ഉച്ചയ്ക്ക് 12:30ന് സൂര്യാതപമേറ്റത്. ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.