
തൊഴിൽ ലഭ്യത ഉറപ്പാക്കാൻ ജനസംഖ്യ വർധിപ്പിക്കണമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഉത്തരേന്ത്യ ജനസംഖ്യാ സന്തുലിതാവസ്ഥ നിലനിർത്തിയിട്ടുണ്ടെങ്കിൽ ദക്ഷിണേന്ത്യ ഒറ്റ കുട്ടി നയ മനോഭാവമാണ് കൂടുതലായി സ്വീകരിക്കുന്നത് ഇത് ദീർഘകാല സാമ്പത്തിക, ജനസംഖ്യാ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
വർഷങ്ങളായി ഞാൻ ഈ വിഷയത്തെക്കുറിച്ച് താൻ സംസാരിക്കുന്നുണ്ടെന്നും സ്ഥിരതയുള്ളതും സന്തുലിതവുമായ ഒരു ജനസംഖ്യ ഉറപ്പാക്കാൻ നമ്മൾ ഇപ്പോൾ പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യാ നിയന്ത്രണത്തിൽ നിന്ന് ജനസംഖ്യാ മാനേജ്മെന്റിലേക്ക് മാറേണ്ടത് അനിവാര്യമാണ്. ജനനനിരക്ക് കുറയുന്നതും പ്രായമാകുന്നവരുടെ എണ്ണം കൂടുന്നതും ഭാവിയിൽ സാമ്പത്തിക വെല്ലുവിളികൾ സൃഷ്ടിക്കും. സാധാരണ പ്രസവങ്ങൾ വര്‍ധിക്കണമെന്നും സിസേറിയൻ കുറയണമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.