31 December 2025, Wednesday

Related news

December 20, 2025
December 19, 2025
December 18, 2025
December 17, 2025
December 16, 2025
December 12, 2025
August 26, 2025
August 4, 2025
July 1, 2025
June 4, 2025

സിനിമകളുടെ ഉള്ളടക്കത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് സജിചെറിയാന്‍

Janayugom Webdesk
തിരുവനന്തപുരം
March 19, 2025 1:30 pm

സിനിമകളിലെ ലഹരി ഉള്ളടക്കം തടയാന്‍ സര്‍ക്കാരിന് പരിമിതികളുണ്ടെന്നും, സിനിമകളുടെ ഉള്ളടക്കത്തില്‍ കേന്ദ്ര ഫിലീം സെന്‍സര്‍ ബോര്‍ഡാണ് ഇടപെടേണ്ടതെന്നും സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വിഷയമുള്ളതിനാല്‍ ഉള്ളടക്കത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് പരിമിതിയുണ്ട്. 

ഇത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ സെന്‍സര്‍ ബോര്‍ഡിന്റെ ശ്രദ്ധയില്‍പെടുത്തും. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സിനിമാ രംഗത്ത് നിന്നുള്ളവരുമായുള്ള യോഗം ചേര്‍ന്നിരുന്നു. ഇത്തരത്തിലുള്ള സിനിമകളെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അത് തത്വത്തില്‍ അവര്‍ അംഗീകരിച്ചിട്ടുണ്ട് മന്ത്രി സജി വ്യക്തമാക്കി മയക്കുമരുന്ന് ഉപയോഗവും അക്രമവാസനയും പ്രോത്സാഹിപ്പിക്കുന്ന സിനിമകള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയത്തോടും സെന്‍സര്‍ ബോര്‍ഡിനോടും അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ ഒടിടിയിലും ഇത്തരം സിനിമകള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി സജിചെറിയാന്‍ അഭിപ്രായപ്പെട്ടു 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.