26 March 2025, Wednesday
KSFE Galaxy Chits Banner 2

Related news

March 24, 2025
March 22, 2025
March 21, 2025
March 19, 2025
March 19, 2025
March 17, 2025
March 16, 2025
March 16, 2025
March 10, 2025
March 9, 2025

‘ഡൽഹിയിലുള്ള ഉദ്യോഗസ്ഥൻ കോടതിയുടെ മുകളിലാണോ’?; മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിൽ കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

Janayugom Webdesk
കൊച്ചി
March 21, 2025 4:41 pm

മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിൽ കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഡൽഹിയിലുള്ള ഉദ്യോഗസ്ഥൻ കോടതിയുടെ മുകളിലാണോയെന്നും ചുമതലയുള്ള ഉദ്യോഗസ്ഥനെ അടുത്ത വിമാനത്തിൽ ഇവിടെ എത്തിക്കാൻ കഴിയുമെന്നും ഹൈക്കോടതി വാദത്തിനിടെ പറഞ്ഞു.
യഥാസമയം സത്യവാങ്മൂലം തൽകാത്തതിന് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകനോട് ക്ഷുഭിതരായി ഡിവിഷൻ ബെഞ്ച്. കലക്കവെള്ളത്തിൽ മീൻ പിടിക്കരുതെന്നും സമയ പരിധിയിൽ വ്യക്തത വരുത്തണമെന്നും കേന്ദ്രത്തോട് ഹൈക്കോടതി പറഞ്ഞു. മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായുള്ള ഫണ്ട് നൽകുന്നതിലെ നിബന്ധനകളിൽ വ്യക്തത വരുത്തി സത്യവാങ്മൂലം നൽകാത്തതിലാണ് കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഉന്നയിച്ചത്.
നിബന്ധനകളിൽ വ്യക്തത വരുത്തി തിങ്കളാഴ്ച തന്നെ സത്യവാങ്മൂലം നൽകാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ കർശന നിര്‍ദേശം. ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്നതിൽ അന്തിമ തീരുമാനമെടുക്കേണ്ടതും കേന്ദ്ര സർക്കാരാണെന്ന് ഹൈക്കോടതി ഓർമ്മിപ്പിച്ചു. ചില ബാങ്കുകൾ വായ്പ തിരിച്ചുപിടിക്കാൻ നടപടി തുടങ്ങിയെന്നും ഇക്കാര്യത്തിലും നിലപാടെടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാണിച്ചു.

TOP NEWS

March 26, 2025
March 26, 2025
March 26, 2025
March 25, 2025
March 25, 2025
March 25, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.