30 March 2025, Sunday
KSFE Galaxy Chits Banner 2

ആനക്കരക്കാരുടെ ആരോഗ്യസംരക്ഷണത്തിനായി പന്നിയൂര്‍ പൊറ്റമ്മലില്‍ ഹെല്‍ത്ത് പാര്‍ക്ക്

Janayugom Webdesk
പാലക്കാട് 
March 24, 2025 4:45 pm

ആനക്കരക്കാരുടെ ആരോഗ്യസംരക്ഷണത്തിനായി പന്നിയൂർ പൊറ്റമ്മലിൽ ഹെൽത്ത് പാർക്ക് ഒരുക്കുന്നു. വിശാലമായ പാടശേഖരത്തിലൂടെ കടന്നുപോകുന്ന പൊറ്റമ്മൽ-നയ്യൂർ പാതയിലാണ് പദ്ധതിയൊരുക്കുന്നത്. ദിവസവും രാവിലെയും വൈകീട്ടും നൂറോളംപേർ വ്യായാമത്തിനും വിശ്രമത്തിനും ഇവിടേക്ക്‌ എത്താറുണ്ട്.

ഇവർക്ക്‌ കൂടുതൽ സൗകര്യമൊരുക്കുകയാണ് പദ്ധതിലക്ഷ്യം. ഓരത്ത് വീടുകളോ, മറ്റ് കെട്ടിടങ്ങളോ ഇല്ലാത്തതിനാൽ സൂര്യാസ്തമയം അടക്കമുള്ള മനോഹര കാഴ്ച ഇവിടെയുണ്ട്. കൃഷിയുള്ളപ്പോഴുള്ള കാഴ്ചയും വേറിട്ടതാണ്. ആനക്കര പഞ്ചായത്തിന്റെ സിഎഫ്സി, മെയിന്റനൻസ് ഫണ്ടുകൾ ഉപയോഗിച്ച് 12 ലക്ഷംരൂപ ചെലവിലാണ് നിർമാണം. ഹെൽത്ത് പാർക്കിന്റെ ഭാഗമായി പാതയോരത്തിന് ഇരുവശവും നടപാത, ഇരിക്കാനായി ചാരുബെഞ്ചുകൾ, കുട്ടികൾക്കുള്ള കളി ഉപകരണങ്ങൾ, ജിംനേഷ്യം, തണൽമരങ്ങൾക്ക് ചുറ്റും ഇരിപ്പിടം, വെളിച്ച സംവിധാനം എന്നിവ ഒരുക്കും. 

TOP NEWS

March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.