24 December 2025, Wednesday

Related news

December 23, 2025
December 19, 2025
December 1, 2025
December 1, 2025
November 30, 2025
November 23, 2025
November 19, 2025
November 14, 2025
November 12, 2025
November 11, 2025

വയനാട്ടില്‍ ആദിവാസി മേഖല കേന്ദ്രീകരിച്ചുള്ള ആരോഗ്യപരീക്ഷണം; ആന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്

Janayugom Webdesk
കല്‍പ്പറ്റ
March 25, 2025 11:23 am

വയനാട്ടില്‍ ആദിവാസി മേഖല കേന്ദ്രീകരിച്ച് അനുമതിയില്ലാതെ ആരോഗ്യപരീക്ഷണം .മാനന്തവാടി മേഖലയിലെ ആദിവാസി ഊരുകളിലാണ് മെന്‍സ്ട്രല്‍ ഹൈല്‍ത്ത് കിറ്റ് പരീക്ഷിക്കാന്‍ നീക്കം ഉണ്ടായത്. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകി.ആരോഗ്യവകുപ്പ് ഡയറക്ടർക്കും വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടർക്കുമാണ് നിർദ്ദേശം നൽകിയത്.

യുഎസ്എ ആസ്ഥാനമായ ബയോമെഡിക്കൽ ലാബ് ആണ് പരീക്ഷണം നടത്തുന്നത്. ഇതിനായി വയനാട് എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥികളെയും ഉപയോഗിച്ചു.മാർച്ച് 20 മുതൽ 22 വരെ സംഘടിപ്പിച്ച സെമിനാറിന് ശേഷമാണ് ഉപകരണം പരീക്ഷിച്ചത്. വിരലിൽ അണിയാവുന്ന ഇലക്ട്രോണിക്സ് ഉപകരണം വിദ്യാർഥികൾക്ക് നൽകി. ആർത്തവ സൈക്കിൾ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായുള്ള ഉപകരണമെന്നാണ് സൂചന. ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെയാണ് ഉപകരണ പരീക്ഷണം

Kerala State - Students Savings Scheme

TOP NEWS

December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.