11 January 2026, Sunday

Related news

September 22, 2025
August 17, 2025
July 9, 2025
June 30, 2025
June 16, 2025
June 4, 2025
May 26, 2025
May 26, 2025
May 24, 2025
May 6, 2025

ചരക്കുകപ്പല്‍ റാഞ്ചിയ സംഭവം : ബന്ദികള്‍ സുരക്ഷിതരെന്ന് കപ്പല്‍ കമ്പനി

Janayugom Webdesk
ന്യൂഡല്‍ഹി
March 28, 2025 11:25 am

പശ്ചിമ ആഫ്രിക്കൻ സമുദ്രാതിർത്തിയിൽനിന്ന് കടൽക്കൊള്ളക്കാർ ആക്രമിച്ച ബിട്ടു റിവർ ചരക്ക്‌ കപ്പലിൽനിന്ന്‌ ബന്ദിയാക്കിയ പനയാൽ കോട്ടപ്പാറയിലെ രജീന്ദ്രൻ ഭാർഗവൻ ഉൾപ്പെടെയുള്ള 10 ജീവനക്കാർ സുരക്ഷിതരാണെന്ന്‌ വിവരം. മുംബൈ ആസ്ഥാനമായുള്ള മരിടെക് ടാങ്കേഴ്സ് കമ്പനിയാണ്‌ ഇക്കാര്യം വീട്ടുകാരെ അറിയിച്ചത്‌.റാഞ്ചിയ ശേഷം കൊള്ളക്കാർ ഉപേഷിച്ച കപ്പൽ സുരക്ഷിതമായ മറ്റൊരു തുറമുഖത്തേക്ക് മാറ്റി. കൊള്ളക്കാർ തകർത്ത ഭാഗങ്ങളുടെ അറ്റകുറ്റപ്പണി നടക്കുകയാണ്. സൗമ്യമായാണ്‌ കൊള്ളക്കാർ കപ്പലിലെ ജീവനക്കാരോട് പെരുമാറിയത്‌.

കപ്പൽ കമ്പനി കേന്ദ്രസർക്കാരുമായും ഷിപ്പിങ് മന്ത്രാലയവുമായും നിരന്തരമായി ബന്ധപ്പെടുന്നുണ്ട്. എന്നാൽ ബന്ദികളെ കുറിച്ചുള്ള വിവരം കൈമാറാൻ അജ്ഞാത കേന്ദ്രത്തിലുള്ള കൊള്ളക്കാർ ഇനിയും തയ്യാറായിട്ടില്ല. കപ്പലിൽനിന്ന് തട്ടിക്കൊണ്ടുപോയ 10 പേരിൽ ഏഴുപേർ ഇന്ത്യക്കാരും മൂന്നുപേർ റുമാനിയക്കാരുമാണ്‌. 

കാറ്ററിങ്‌ വിഭാഗത്തിൽ ചീഫ് കുക്കാണ് രജീന്ദ്രൻ ഭാർഗവൻ. ഇയാളെക്കൂടാതെ സെക്കൻഡ്‌ മേറ്റായി ജോലിചെയ്യുന്ന തമിഴ്നാട് സ്വദേശി പ്രദീപ്‌ മുരുകൻ, കരൂർ സ്വദേശി സതീഷ് കുമാർ സെൽവരാജ്, സന്ദീപ് കുമാർ സിങ്‌ (ബീഹാർ), ആസിഫ് അലി (മിനിക്കോയി), സമീൻ ജാവീദ്, സോൾക്കർ റിഹാൻ ഷബീർ (ഇരുവരും മഹാരാഷ്ട്ര) എന്നിവരാണ് മറ്റു ഇന്ത്യക്കാർ. കടൽക്കൊള്ളക്കാരുടെ ഭീഷണിയുള്ള കേന്ദ്രങ്ങളിലൂടെ യാത്രചെയ്യുമ്പോൾ പാലിക്കേണ്ട സുരക്ഷാ സംവിധാനങ്ങൾ കപ്പലിൽ ഒരുക്കിയില്ലെന്ന് കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്‌ ഭാരവാഹികൾ ആപോരപിച്ചു. ആഫ്രിക്കയുടെ പശ്ചിമതീരം, സൊമാലിയ, മലാക്ക സ്ട്രൈറ്റ് എന്നിവിടങ്ങളിലൂടെ യാത്രചെയ്യുമ്പോൾ കപ്പലിന്റെ മുകളിലെ ഡെക്കിൽ മുള്ളുവേലി കെട്ടാറുണ്ട്‌. റാഞ്ചികളെ കണ്ടാൽ അതീവ മർദത്തിലൂടെ ജലം ചീറ്റലുമുണ്ട്‌. ഇതൊന്നും കപ്പലിൽ പാലിച്ചില്ലെന്നാണ്‌ വിവരമെന്ന്‌ മർച്ചന്റ് നേവി ക്ലബ്‌ ഭാരവാഹികൾ വാർത്താകുറിപ്പിൽ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.