21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 20, 2025
April 19, 2025
April 19, 2025
April 18, 2025
April 17, 2025
April 17, 2025
April 17, 2025
April 17, 2025
April 17, 2025
April 16, 2025

കടലിലൂടെ ലഹരിവേട്ട; 2500 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്ത് ഇന്ത്യൻ നാവികസേന

Janayugom Webdesk
ന്യൂഡൽഹി
April 2, 2025 3:41 pm

ഇന്ത്യൻ നാവികസേനയുടെ മുൻനിര യുദ്ധക്കപ്പലായ ഐഎൻഎസ് ടർക്കാഷ് പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് 2500 കിലോഗ്രം മയക്കുമരുന്ന് പിടികൂടിയതായി അധികൃതർ അറിയിച്ചു. ചില കപ്പലുകളിൽ അനധികൃത ലഹരിക്കടത്ത് നടക്കുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നാവിക സേന നടത്തിയ ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.

ഐഎൻഎസ് ടർക്കാഷും പി8 മറൈനും ചേർന്ന് സംശയാസ്പദമായി തോന്നിയ എല്ലാ കപ്പലുകളെയും പരിശോധിച്ചതിൻറെ ഫലമായാണ് മയക്കുമരുന്ന് പിടികൂടിയത്.  2386 കിലോ ഹാഷിഷും 121 കിലോ ഹെറോയിനും ഉൾപ്പെടെ 2500 കിലോ ഗ്രാം മയക്കുമരുന്നാണ് കപ്പലിലെ വിവിധ ചരക്കുകളിലും അറകളിലുമായി കണ്ടെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.