20 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 20, 2025
April 19, 2025
April 16, 2025
April 12, 2025
April 12, 2025
April 12, 2025
April 9, 2025
April 8, 2025
April 7, 2025
April 6, 2025

ആലുവയിൽ കാണാതായ നിയമ വിദ്യാർത്ഥിയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി

Janayugom Webdesk
കൊച്ചി
April 3, 2025 12:03 pm

ആലുവയിൽ കാണാതായ നിയമ വിദ്യാർത്ഥിയുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി. തിരുവന്തപുരം സ്വദേശി അതുൽ ഷാബു ആണ് മരിച്ചത്. എടത്തല ന്യൂവൽസ് കോളേജിലെ എൽഎൽബി വിദ്യാർത്ഥിയായിരുന്നു അതുല്‍.

മണലി മുക്കിൽ ബന്ധുവിനൊപ്പം വാടകയ്ക്ക് താമസിക്കുന്ന അതുലിനെ ഇന്നലെ മുതൽ കാണാതാകുകയായിരുന്നു. ഇതിനിടെ ആലുവ മാർത്താണ്ഡവർമ്മപാലത്തിൽ നിന്നും ഒരാൾ പുഴയിലേക്ക് ചാടിയതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. പൊലീസിന്റെ പരിശോധനയിൽ ഒരു ബൈക്കും മൊബൈൽ ഫോണും കണ്ടെത്തി. ഇത് അതുലിന്റേതാണെന്ന് തിരിച്ചറിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.