30 December 2025, Tuesday

Related news

December 29, 2025
December 29, 2025
December 29, 2025
December 27, 2025
December 27, 2025
December 26, 2025
December 24, 2025
December 24, 2025
December 24, 2025
December 24, 2025

കുടുംബവഴക്കിനിടെ മരുമകളുടെ ക്രൂരമര്‍ദ്ദനം; ഭര്‍തൃമാതാവിന് ദാരുണാന്ത്യം

Janayugom Webdesk
ജൽന
April 3, 2025 6:23 pm

കുടുംബവഴക്കിനിടെ യുവതി അമ്മായിയമ്മയെ തല ചുവരിലിടിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ജൽനയിലാണ് സംഭവം. സവിത ശിംഗാരെയാണ്(45) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മരുമകള്‍ പ്രതീക്ഷയെ(22) പൊലീസ് കസ്റ്റഡിയിലെടുത്തു.

ആറുമാസത്തിന് മുന്‍പായിരുന്നു പ്രതീക്ഷയുടെ വിവാഹം. ചൊവ്വാഴ്ച രാത്രിയാണ് അമ്മായിയമ്മയും മരുമകളും തമ്മിൽ വഴക്കുണ്ടായത്. ഇതിനിടയില്‍ അമ്മായിയമ്മയുടെ തല പ്രതീക്ഷ ചുവരിൽപിടിച്ച് ഇടിക്കുകയായിരുന്നു. പിന്നീട് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. കൊലനടത്തിയശേഷം മൃതദേഹം ബാഗിലാക്കി ഉപേക്ഷിക്കാനായിരുന്നു പ്രതീക്ഷയുടെ തീരുമാനം. എന്നാല്‍ ഇത് സാധിക്കാതെ വന്നതോടെ മൃതദേഹം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. രാവിലെ വീട്ടുടമ എത്തിയപ്പോഴാണ് സവിതയുടെ മൃതദേഹം കാണുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. തലക്കേറ്റ പരിക്കിനെ തുടർന്നാണ് സവിതയുടെ മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രതീക്ഷയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.