
താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിർമാണം ആരംഭിച്ചു. നിലവിലെ ഒപി ബ്ലോക്കിനോടു ചേർന്ന് വിലയ്ക്കു വാങ്ങിയ 81 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിർമിക്കുന്നത്. നിലവിലുള്ള വാർഡ്, ഒപി ബ്ലോക്ക് കെട്ടിടങ്ങൾക്കു പുറമേയാണ് അത്യാധുനിക സംവിധാനങ്ങളോടെ പുതിയ കെട്ടിടം പണിയുന്നത്.
13.24 കോടി രൂപ ചെലവഴിച്ചാണു പുതിയ കെട്ടിടം പണിയുന്നത്. 5 നിലകളുടെ അടിത്തറയോടെ നിർമിക്കുന്ന കെട്ടിടത്തിന്റെ 3 നിലകളാണ് ഇപ്പോൾ പണിയുന്നത്. 17,000 ചതുരശ്രയടി വിസ്തീർണം 3 നിലകൾക്കുണ്ടാകും. രോഗികൾക്കുള്ള വാർഡുകൾ, പ്രത്യേകം കിടക്കമുറികൾ, പരിശോധന മുറികൾ, ലാബുകൾ, ഓപ്പറേഷൻ തിയറ്റർ, ലിഫ്റ്റ്, ഇലക്ട്രിക് സബ് സ്റ്റേഷൻ, പമ്പ് റൂം, എക്സ്റേ, സിടി സ്കാൻ, അൾട്രാ സൗണ്ട് സ്കാനിങ്, പാലിയേറ്റീവ് കെയർ, രോഗികൾക്കു വിശ്രമിക്കാനുള്ള മുറി, ഫിസിയോതെറപ്പി, ദന്ത പരിശോധന, ഒപി എന്നിവ പുതിയ കെട്ടിടത്തിലുണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.