കോഴിക്കോട് യുവാവിനെ വെള്ളച്ചാട്ടത്തിൽ കാണാതായി. കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിലാണ് സംഭവം. കോഴിക്കോട് ചേവരമ്പലം സ്വദേശിയും ദേവഗിരി കോളേജ് വിദ്യാർത്ഥിയുമായ സതീഷിനെയാണ് കാണാതായത്. വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു ആറംഗ സംഘം. ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. നാട്ടുകാരും സ്ഥലത്തെത്തിയ നിലമ്പൂർ ഫയർഫോഴ്സും ചേർന്ന് യുവാവിനായി തെരച്ചിൽ നടത്തുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.