24 December 2025, Wednesday

Related news

August 27, 2025
July 26, 2025
July 6, 2025
June 6, 2025
May 26, 2025
April 7, 2025
April 5, 2025
March 1, 2025
February 12, 2025
January 3, 2025

അധ്യാപകര്‍ക്കെതിരായ പരാതി, അറസ്റ്റിന് നിയന്ത്രണം ; പ്രാഥമികാന്വേഷണത്തിന് ശേഷം മാത്രം നടപടി

Janayugom Webdesk
തിരുവനന്തപുരം
April 7, 2025 9:56 am

അധ്യാപകർക്കെതിരായ പരാതികളിൽ പ്രാഥമികാന്വേഷണം നടത്തിമാത്രം കേസെടുത്താൽമതിയെന്ന് സംസ്ഥാന പൊലീസ് മേധാവി ഷേക്ക് ദർവേശ് സാഹേബ്. പ്രാഥമികാന്വേഷണം നടക്കുന്ന കാലയളവിൽ അധ്യാപകരെ അറസ്റ്റുചെയ്യരുത്. സ്കൂളിൽ നടക്കുന്ന സംഭവങ്ങളെപ്പറ്റി വിദ്യാർഥികളോ രക്ഷിതാക്കളോ നൽകുന്ന പരാതികളിൽ പ്രാഥമികാന്വേഷണത്തിനുശേഷം തുടർനടപടികളിലേക്ക് നീങ്ങിയാൽമതിയെന്നാണ് പോലീസ് മേധാവിയുടെ സർക്കുലർ.

ഹൈക്കോടതി നിർദേശത്തെ തുടർന്നാണിത്. മൂന്നുവർഷംമുതൽ ഏഴുവർഷംവരെ ശിക്ഷലഭിക്കാവുന്ന കുറ്റങ്ങൾ ചൂണ്ടിക്കാട്ടി പരാതിലഭിച്ചാൽ ഡിവൈഎസ്‌പിയിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ അനുമതിയോടെ പ്രാഥമികാന്വേഷണം നടത്തണം. ഇക്കാര്യത്തിൽ അധ്യാപകനും പരാതിക്കാരനും ആവശ്യമെങ്കിൽ നോട്ടീസ് നൽകിയാകണം തുടർനടപടികളെടുക്കേണ്ടത്. സത്യാവസ്ഥ കണ്ടെത്തേണ്ടത് പോലീസ് ഉദ്യോഗസ്ഥന്റെ ചുമതലയാണെന്നും പോലീസ് മേധാവി വ്യക്തമാക്കി. പ്രഥമദൃഷ്ട്യാതന്നെ കേസ് നിലനിൽക്കുമെന്നുകണ്ടാൽ തുടർനടപടികളിലേക്ക് നീങ്ങാം. രണ്ടാഴ്ചയ്ക്കുള്ളിൽ പ്രാഥമികാന്വേഷണം പൂർത്തിയാക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.