27 December 2025, Saturday

Related news

December 24, 2025
December 23, 2025
December 22, 2025
December 21, 2025
December 19, 2025
December 19, 2025
December 16, 2025
November 30, 2025
November 21, 2025
November 16, 2025

കേരളാ പൊലീസിൽ പോക്സോ വിങ് ആരംഭിക്കാൻ തീരുമാനം

Janayugom Webdesk
തിരുവനന്തപുരം
April 9, 2025 7:06 pm

പൊലീസിൽ പോക്സോ വിംങ് ആരംഭിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഓരോ ജില്ലയിലും എസ് ഐമാർക്ക് കീഴിലായിരിക്കും വിങ് പ്രവർത്തിക്കുക. ഇതിനായി 304 അധികം തസ്തികകൾ ആരംഭിക്കാനും മന്ത്രിസഭ യോഗത്തിൽ തീരുമാനമായി.

2021 ന് ശേഷം സംസ്ഥാനത്ത് വർധിച്ചുവരുന്ന പോക്‌സോ കേസുകളുടെ എണ്ണം കൂടിയപ്പോൾ പ്രത്യേക പോക്‌സോ വിങ് ആരംഭിക്കാന്‍ ആലോചിച്ചിരുന്നു. പോക്സോ കേസുകളിൽ വ്യാജ പരാതികൾ കടന്നുകൂടുന്നതിനെതിരെ വിമർശനങ്ങൾ ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് പോക്‌സോ കേസുകൾ പരിശോധിക്കുന്നതിനും അന്വേഷിക്കുന്നതിനും പ്രത്യേക വിങ് വേണമെന്ന കാര്യത്തിൽ സർക്കാർ ഗൗരവമായ ആലോചനകൾ തുടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.