3 March 2026, Tuesday

Related news

March 3, 2026
March 3, 2026
March 2, 2026
March 1, 2026
February 28, 2026
February 27, 2026
February 26, 2026
February 26, 2026
February 25, 2026
February 20, 2026

തമിഴ്‌നാട് സ്വദേശിയെ തട്ടിക്കൊണ്ടു പോയി ലക്ഷങ്ങൾ കവർന്ന കേസിലെ രണ്ട് പ്രതികള്‍കൂടി പിടിയില്‍

Janayugom Webdesk
കായംകുളം
April 10, 2025 11:56 am

ചേരാവള്ളിയിൽ റെയിൽവേ കോൺട്രാക്റ്റ് പണിക്കായി വന്ന തമിഴ്‌നാട് സ്വദേശിയെ തട്ടിക്കൊണ്ടു പോയി ലക്ഷങ്ങൾ കവർന്ന കേസിലെ എട്ടും ഒമ്പത്ം പ്രതികൾ അറസ്റ്റിൽ. കന്യാകുമാരി സ്വദേശിയും ചേരാവള്ളിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന വൈസിലിനെ വാടക വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച് പഴ്സ് തട്ടിയെടുക്കുകയും മൊബൈൽ ഫോൺ കൈക്കലാക്കി വൈസിലിനെ ഭീഷണിപ്പെടുത്തി പിൻ നമ്പർ വാങ്ങി ലക്ഷങ്ങൾ അക്കൗണ്ടിൽ നിന്നും പിൻവലിച്ച കേസിലാണ് എട്ടാം പ്രതിയായ കായംകുളം ചേരാവള്ളി ഷിഫാനാ മൻസിലിൽ ഉക്കാഷ് എന്ന് വിളിക്കുന്ന നബീൽ (21), ഒമ്പതാം പ്രതി കായംകുളം ചേരാവള്ളി കളീക്കൽ പുത്തൻ വീട്ടിൽ സൈനുദ്ദീൻൻ സൂഫിയാൻ (24) എന്നിവര്‍ അറസ്റ്റിലായത്. 

ഒളിവിലായിരുന്ന ഇവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഈ കേസിലെ ആറ് പ്രതികളെ നേരത്തേ അറസ്റ്റു ചെയ്തിരുന്നു. പ്രതികൾ കായംകുളം എസ്ബിഐയുടെ എടിഎമ്മിൽ നിന്നും പരാതിക്കാരന്റെ എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. കായംകുളം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
കായംകുളം ഡിവൈഎസ്‌പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സിഐ അരുൺ ഷാ, എസ്ഐ മാരായ രതീഷ് ബാബു, ആനന്ദ്, സന്തോഷ്, പൊലീസ് ഉദ്യോഗസ്ഥനായ ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.