
തൃശ്ശൂർ കുഴൂരിൽ കാണാതായ ആറ് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കുഴൂർ സ്വർണപള്ളം റോഡിൽ മഞ്ഞളി അജീഷിൻറെ മകൻ ഏബലാണ് മരിച്ചത്. വീടിനടുത്തുള്ള കുളത്തിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്ത് നിന്ന് കാണാതായ കുട്ടിക്കായി പൊലീസിൻറെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തെരച്ചിൽ നടത്തിയിരുന്നു.
ഇന്ന് വൈകുന്നേരം കൂട്ടുകാർക്കൊപ്പം കളിക്കാനെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. നേരം ഏറെ വൈകിയിട്ടും കുട്ടി വീട്ടിൽ എത്താത്തതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഏബൽ കളികഴിഞ്ഞ് നേരത്തെ വീട്ടിൽ എത്തിയെന്ന് മറ്റ് കുട്ടികൾ വീട്ടുകാരെ അറിയിച്ചിരുന്നു.
എന്നാൽ വീടിനടുത്തുള്ള സിസിടിവിയിൽ കുട്ടി ഒരു യുവാവുമായി ഓടിക്കളിക്കുന്നതിൻറെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇയാളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു. എന്നാൽ രാത്രി ഒമ്പതരയോടെ സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ ഏബലിന കണ്ടെത്തുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.