18 December 2025, Thursday

Related news

December 17, 2025
December 16, 2025
December 15, 2025
December 12, 2025
December 7, 2025
December 7, 2025
December 2, 2025
December 1, 2025
December 1, 2025
November 27, 2025

കുട്ടനാടിൻ്റെ മനോഹാരിതയിൽ അഗ്നി മുഖം പൂജ നടന്നു

Janayugom Webdesk
April 15, 2025 9:44 am

കുട്ടനാടിൻ്റെ മനോഹാരിതയിൽ, പുളിങ്കുന്ന് മരിയ റിസോർട്ടിൽ അഗ്നിമുഖം എന്ന ചിത്രത്തിൻ്റെ പൂജ നടന്നു. അരുൺ സിനി ഫിലിം പ്രൊഡക്ഷൻസിനു വേണ്ടി അരുൺ വിശ്വനാഥ് നിർമ്മിക്കുന്ന ഈ ചിത്രം ഡോ.എം.പി.നായർ സംവിധാനം ചെയ്യുന്നു. ബാബശ്രീ യോഗചര്യൻ രാജസ്ഥാൻ, സ്വാമി സുബ്രഹ്മണ്യ രാജേന്ദ്ര തമിഴ്നാട്, ധനശേഖരൻ പ്രസിഡൻ്റ് സൗത്ത് ഇന്ത്യൻ ഫിലിം വർക്കേഴ്സ് പ്രൊട്ടക്ഷൻ യൂണിയൻ ചെന്നൈ എന്നിവർ ഭദ്രദീപം തെളിയിച്ചു. പ്രമുഖ സിനിമാ പ്രവർത്തകരും, സിനിമാ ആസ്വാദകരും ചടങ്ങിൽ പങ്കെടുത്തു.

ലൈൻ പ്രൊഡ്യൂസർ — സോണി പുന്നശ്ശേരി, തിരക്കഥ — അജി ചന്ദ്രശേഖരൻ, ക്യാമറ, എഡിറ്റർ — വി.ഗാന്ധി, സംഗീതം — രവി കിരൺ, പ്രൊഡക്ഷൻ കൺട്രോളർ‑സാബു ഘോഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് — ജയൻ പോറ്റി, മാനേജർ- പരമേശ്വരൻ പള്ളിക്കൽ, അസോസിയേറ്റ് ഡയറക്ടർ — ബിപിൻ, പി.ആർ.ഒ- അയ്മനം സാജൻ

സൈക്കോ ക്രൈം സ്റ്റോറി ആയ അഗ്നി മുഖം മെയ് മാസം തൃശൂർ, കണ്ണൂർ, ഹരിപ്പാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കും.

യുവരാജ (തമിഴ്), വഞ്ചിയൂർ പ്രവീൺ കുമാർ, സോണിയ മൽഹാർ, ജോബി, ഷിമ്മി, ഊർമിള, സവിത നായർ, ആരാധന, അലം കൃത സന്ദീപ്, ഹന്ന സോണി, രുദ്ര നാഥ്‌, നക്ഷത്ര, നേഹ, അവനിക, പാർവ്വതി, അനന്ദിത എന്നിവർ അഭിനയിക്കുന്നു.

അയ്മനം സാജൻ

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.