25 December 2025, Thursday

Related news

December 25, 2025
December 19, 2025
December 16, 2025
November 9, 2025
November 6, 2025
October 19, 2025
October 3, 2025
July 25, 2025
July 16, 2025
July 13, 2025

സിനിമാസെറ്റിൽ പ്രധാന താരം മോശമായി പെരുമാറി; ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്നും നടി വിൻ സി അലോഷ്യസ്

Janayugom Webdesk
കൊച്ചി
April 15, 2025 9:15 pm

സിനിമാസെറ്റിൽ പ്രധാന താരം മോശമായി പെരുമാറിയെന്നും ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്നും വ്യക്തമാക്കി നടി വിൻ സി അലോഷ്യസ്. നടൻ ലഹരി ഉപയോ​ഗിച്ച് മോശമായ രീതിയിൽ പറഞ്ഞാലും മനസിലാവാത്ത രീതിയിൽ ആണ് തന്നോടും സഹപ്രവർത്തകയോടും പെരുമാറിയതെന്ന് നടി പറഞ്ഞു. ഡ്രസ്സിൽ ഒരു പ്രശ്നം വന്ന് അത് ശരിയാക്കാൻ പോയപ്പോൾ, ‘ഞാനും വരാം, ഞാൻ വേണമെങ്കിൽ റെഡിയാക്കിത്തരാം’ എന്നൊക്കെ എല്ലാവരുടേയും മുന്നിൽവെച്ച് പറയുന്നരീതിയിലുള്ള പെരുമാറ്റമുണ്ടായി. അയാളുമായി സഹകരിച്ച് മുന്നോട്ടുപോകുന്നത് ബുദ്ധിമുട്ടായിരുന്നു.

സഹപ്രവർത്തകർ പറഞ്ഞതിനാലാണ് സിനിമ പൂർത്തിയാക്കിയത്. ഈ നടൻ സിനിമ സെറ്റിൽ ലഹരി ഉപയോഗിക്കുന്നതായി തനിക്ക് ബോധ്യമുണ്ട്. ഇൻസ്റ്റാഗ്രാം വിഡിയോയിലൂടെയാണ് നടി വിവരം പങ്കുവച്ചത്. നടൻ വെള്ളപൊടി തുപ്പുന്നത് കണ്ടു. ഇതുകൊണ്ടാണ് താൻ ലഹരി ഉപയോഗിക്കുന്നവരുടെ കൂടെ അഭിനയിക്കില്ല എന്ന് തീരുമാനിച്ചതെന്നും വിൻ സി വ്യക്തമാക്കി. സംവിധായകൻ ഉള്‍പ്പെടെയുള്ള ആളുകൾ ബുദ്ധിമുട്ടുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നും അവർ ക്ഷമ പറഞ്ഞതുകൊണ്ട് മാത്രമാണ് താൻ ആ സെറ്റിൽ പിന്നീട് തുടർന്നതെന്നും വിൻ സി പറയുന്നു. ‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.