23 January 2026, Friday

Related news

January 23, 2026
January 23, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 17, 2026
January 16, 2026
January 15, 2026
January 15, 2026

ഗോകുലിന്റെ കസ്റ്റഡി മരണം; കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി

Janayugom Webdesk
കല്‍പറ്റ
April 17, 2025 11:04 am

ഗോത്രവിഭാഗക്കാരനായ ഗോകുലിന്റെ കസ്റ്റഡി മരണത്തില്‍ ഉത്തരവാദികളായ പോലീസുകാരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്ത് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. ആദിവാസി ഭാരത് മഹാസഭ (എബിഎം) ഭൂസമര സമിതി, സിപിഐ (എം എല്‍) റെഡ് സ്റ്റാര്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പുതിയ സ്റ്റാന്‍ഡില്‍ നിന്നും പ്രകടനവുമായെത്തി കലക്ടേറ്റ് ഉപരോധിച്ചത്. സിപിഐ (എംഎല്‍) റെഡ് സ്റ്റാര്‍ കേന്ദ്രകമ്മിറ്റി അംഗം എം കെ ദാസന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. 

ദലിതരും ആദിവാസികളും ഉള്‍പ്പെടെയുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സാമൂഹ്യവിഭാഗങ്ങളോട് മുഖ്യമന്ത്രി നേരിട്ട് ചുമതല വഹിക്കുന്ന സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ മനുഷ്യത്വ വിരുദ്ധ സമീപനമാണ് ഗോകുലിന്റെ കസ്റ്റഡി മരണത്തിന് ഇടയാക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എം കെ ഷിബു അധ്യക്ഷത വഹിച്ചു. വര്‍ഗീസ് വട്ടേക്കാട്, അഡ്വ. ടി ജെ ഡിക്‌സണ്‍, ടി സി സുബ്രഹ്മണ്യന്‍, എ എം അഖില്‍ കുമാര്‍, വി എ ബാലകൃഷ്ണന്‍, കെ വി പ്രകാശന്‍ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.