25 December 2025, Thursday

Related news

September 22, 2025
September 13, 2025
July 28, 2025
July 28, 2025
July 16, 2025
July 14, 2025
July 3, 2025
July 1, 2025
May 13, 2025
May 8, 2025

അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ: കമ്മ്യൂണിറ്റി ബങ്കറുകള്‍ വൃത്തിയാക്കി തുടങ്ങി

Janayugom Webdesk
ന്യൂഡല്‍ഹി
April 27, 2025 11:15 am

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു-കശ്മീരിലെ ഇന്ത്യാ-പാകിസ്ഥാന്‍ നിയന്ത്രണ മേഖലയില്‍ സംഘര്‍ഷ ഭീതിയെ തുടര്‍ന്ന് അഭയം തേടുന്നവര്‍ കമ്മ്യൂണിറ്റി ബങ്കറുകളും മറ്റും സ്ഥലവാസികള്‍ വൃത്തിയാക്കി തുടങ്ങി .സുരക്ഷാസേനയുടെ നീക്കങ്ങളും തീവ്രവാദവിരുദ്ധ നടപടികളും തൽസമയം പ്രക്ഷേപണം ചെയ്യുന്നത്‌ വിലക്കി കേന്ദ്രവാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ശനിയാഴ്‌ച ഉത്തരവിറക്കി. അതിനിടെ കശ്‌മീരിൽ നാല് ഭീകരരുടെ വീടുകൾ കൂടി അധികൃതർ പൊളിച്ചുനീക്കി.

ആക്രമണത്തിൽ പങ്കില്ലെന്ന് ടിആർഎഫ്‌ ഓൺലൈൻ പ്രസ്‌താവന ഇറക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുള്ള സന്ദേശം പോസ്‌റ്റ്‌ വന്നത് സൈബർ നുഴഞ്ഞുകയറ്റത്തിന്റെ ഭാഗമാണെന്നും ഇന്ത്യൻ സൈബർഇന്റലിജൻസ്‌ വിഭാഗത്തിന്റെ കൈകളാണ്‌ ഇതിന്‌ പിന്നിലെന്നും സംഘടന അവകാശപ്പെട്ടു. പാകിസ്ഥാന്റെ സമ്മർദത്തെ തുടർന്നാകാം നിലപാടുമാറ്റമെന്ന്‌ കേന്ദ്രസർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു. ക്രമണത്തിനെതിരായി കശ്‌മീരിൽ വലിയ ജനരോഷമുയർന്നതും നിലപാടുമാറ്റത്തിന്‌ കാരണമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.