
പഹൽഗാം ഭീകരാക്രമണ നിർണായക ദൃശ്യങ്ങൾ പുറത്ത്. വിനോദസഞ്ചാരിയായ ഋഷി ഭട്ട് സിപ് ലൈനിൽ സഞ്ചരിക്കുമ്പോൾ പകർത്തിയ വീഡിയോയിൽ ആളുകൾ വെടിയേറ്റ് വീഴുന്ന ദൃശ്യങ്ങൾ പകര്‍ത്തിയത്. അതേസമയം 16ലധികം പേരെ ഭീകരർ വെടിവയ്ക്കുന്നത് താൻ കണ്ടെന്നും ദൃക്സാക്ഷി വെളിപ്പെടുത്തി. സുരക്ഷാ ഉദ്യോഗസ്ഥരുടെ വേഷത്തിലാണ് ഭീകരർ എത്തിയത്.
വെടിയേറ്റ് വീണ രണ്ട് ഉദ്യോഗസ്ഥരുടെ വസ്ത്രങ്ങൾ ഭീകരർ എടുത്തതാകാമെന്നും ഋഷി ഭട്ട് പറഞ്ഞു. വെടിയൊച്ചകൾ കേട്ടതിനു പിന്നാലെ പ്രശ്നമുണ്ടെന്ന് തിരിച്ചറിയുകയും സിപ്പ് ലൈനിൽ നിന്ന് താഴേക്ക് ചാടുകയും വനത്തിൽ ഒളിച്ചിരുന്നെന്നുമാണ് ഋഷിഭട്ട് പറഞ്ഞു. വെടിവെച്ച കേൾക്കുന്നതിനു മുൻപേ സിപ് ലൈൻ ഓപ്പറേറ്റർ അള്ളാഹു അക്ബർ മൂന്നുവട്ടം ചൊല്ലിയതായും ഋഷി ഭട്ട് പറഞ്ഞു. അന്വേഷണസംഘം ദൃക്സാക്ഷികളെ ചോദ്യം ചെയ്തു വരികയാണ്. ഭീകരവാദികൾ എത്തിയത് സിപ് ലൈനിലൂടെ എന്ന വിവരം നേരത്തെ അന്വേഷണസംഘം കണ്ടെത്തിയത്. അതേസമയം മേഖലയിലും ജമ്മു കാശ്മീർ അതിർത്തിയിലും ഭീകരർക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് സൈന്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.