26 January 2026, Monday

Related news

September 22, 2025
September 13, 2025
July 28, 2025
July 28, 2025
July 16, 2025
July 14, 2025
July 3, 2025
July 1, 2025
May 13, 2025
May 8, 2025

തുടര്‍ച്ചയായ ഏഴാം ദിവസവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍

Janayugom Webdesk
ന്യൂഡല്‍ഹി
May 1, 2025 10:21 am

തുടര്‍ച്ചയായ ഏഴാം ദിവസവും വെടിനിര്‍ത്തല്‍ കരാ‍ര്‍ ലംഘിച്ച് പാകിസ്ഥാന്‍. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഒരു പ്രകോപനവുില്ലാതെയാണ് പാകിസ്ഥാന്‍ വെടിയുതിര്‍ത്തത്. കാപ് വാരി, ഉറി , അഖിനൂര്‍ സെക്ടറുകളിലാണ് വെടിവെപ്പുണ്ടായതെന്നും ഇതിന് ഇന്ത്യന്‍ സൈന്യം മറുപടി നല്‍കിയതായും റിപ്പോര്‍ട്ട്ഏപ്രിൽ 30ന്‌ രാത്രി കുപ്‍വാര, ഉറി, അഖിനൂർ സെക്ടറുകൾക്കടുത്തുള്ള യഥാർഥ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടിയുതിർത്തെന്നും ഇതിന്‌ ഇന്ത്യ മറുപടി നൽകിയതായും പ്രതിരോധ വകുപ്പ് പിആർഒ ലഫ്റ്റനന്റ് കേണൽ സുനീർ ബാർത്‍വാൽ പറഞ്ഞു. നിയന്ത്രണ രേഖയിലുണ്ടായ വെടിനിർത്തൽ ലംഘനത്തെ ചൊവ്വാഴ്‌ച ഇന്ത്യ താക്കീത്‌ ചെയ്തിരുന്നു. 

രജൗരി ജില്ലയിലെ നൗഷേര, സുന്ദർബാനി സെക്ടറുകളിലും ജമ്മുവിലെ അഖ്‌നൂർ, പർഗ്‌വാൾ സെക്ടറുകളിലും ബാരാമുള്ള, കുപ്‌വാര ജില്ലകളിലുമാണ് ചൊവ്വാഴ്‌ച പാകിസ്ഥാൻ കരാർ ലംഘിച്ചത്‌.പഹൽഗാം ആക്രമണത്തിനുശേഷം, പാകിസ്ഥാൻ അതിർത്തി കടന്നുള്ള വെടിവയ്പ്പ് പതിവായി വർദ്ധിച്ചുവരികയാണ്. ഇത് ആസൂത്രിതവും പ്രകോപനപരവുമാണെന്നാണ് വിലയിരുത്തൽ. തിങ്കളാഴ്ച രാത്രിയിൽ, കുപ്വാര, ബാരാമുള്ള ജില്ലകളിൽ നിന്നും അഖ്നൂർ സെക്ടറിൽ നിന്നും നിരവധി ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

ഏപ്രിൽ 22നാണ്‌ മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെട്ടിരുന്ന പഹൽ​ഗാമിൽ രാജ്യത്തെ നടുക്കിയ കൂട്ടക്കൊല നടന്നത്. വിനോദസഞ്ചാരികളടക്കം 26 പേർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു. ആക്രമണത്തിന്‌ പിന്നാലെ പാകിസ്ഥാനെതിരെ ഇന്ത്യ നയതന്ത്ര നടപടികൾ സ്വീകരിച്ചിരുന്നു. സിന്ധുനദീജല കരാറടക്കം റദ്ദാക്കുകയും ഇന്ത്യയിലുള്ള പാക് പൗരൻമാർ രാജ്യം വിട്ട് പോകണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. ഈ നടപടികൾക്ക്‌ പിന്നാലെയാണ്‌ പാക്‌ പ്രകോപനം.

Kerala State - Students Savings Scheme

TOP NEWS

January 26, 2026
January 26, 2026
January 26, 2026
January 26, 2026
January 26, 2026
January 26, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.