
അധ്വാനിക്കുന്ന തൊഴിലാളിയെയും പൊന്നു വിളയിക്കുന്ന കർഷകനെയും മറന്നു കൊണ്ട് കോർപ്പറേറ്റുകൾക്ക് അനുകൂലമായ നിയമനിർമ്മാണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന നരേന്ദ്രമോഡിയുടെ ഭരണം നാടിന് ആപത്താണെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ പറഞ്ഞു. കെജിഡിഎ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം തൊടുപുഴ മുനിസിപ്പൽ മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു സിപിഐ ജില്ലാ സെക്രട്ടറി. മിനിമം കൂലി ഉറപ്പാക്കുന്നതിനും തൊഴിൽ സമയം ക്രമപ്പെടുത്തുന്നതിനും, തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, കാർഷിക മേഖലയിലെ നിലനിൽപ്പിനുമായി രാജ്യത്തെ ജനതയാകെ മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ന മോഡി ഭരണം സമ്മാനിച്ചിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ഇഷ്ട തോഴന്മാരായ കോർപ്പറേറ്റ് ഭീമന്മാർക്ക് രാജ്യത്തെ തീറെഴുതുന്നു. നിലനിൽപ്പിന്റെ പോരാട്ടമായി കർഷകരും തൊഴിലാളികളും ജീവനക്കാരും ഏറ്റെടുത്ത പ്രക്ഷോഭമാണ് മെയ് 20ന്റെ ദേശീയ പണിമുടക്ക്. അത് ഏറ്റെടുക്കാൻ റ്റെടുക്കുവാനും സമസ്ത വിഭാഗം ജനങ്ങളും തയ്യാറാകണമെന്നും സലിംകുമാർ പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡൻ്റ് സി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം കെ വി സാജൻ, ജില്ലാ സെക്രട്ടറി ആർ ബിജുമോൻ തുടങ്ങിയവർ സംസാരിച്ചു. ഡി ജയൻ സ്വാഗതവും എ രാജൻ നന്ദിയും പറഞ്ഞു. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി എം എം നജീം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി കെ ബിജുവിനെ അധ്യക്ഷതയിൽ ചേർന്ന പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എൻ കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി വി വിനോദ് റിപ്പോർട്ടും ട്രഷറർ ഡി ജയൻ കണക്കും അവതരിപ്പിച്ചു.
.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.