17 January 2026, Saturday

Related news

January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 13, 2026
January 12, 2026
January 12, 2026
January 11, 2026
January 10, 2026
January 10, 2026

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും പുക

Janayugom Webdesk
കോഴിക്കോട്
May 5, 2025 4:00 pm

മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിൽ വീണ്ടും പുക ഉയർന്നു. അത്യാഹിത വിഭാഗം കെട്ടിടത്തിലെ ആറാം നിലയിലാണ് പുക ഉയർന്നത്. ഫയർഫോഴ്സ് എത്തി നിയന്ത്രണവിധേയമാക്കി. ആറാം നിലയിൽ വിവിധ വിഭാഗങ്ങളിലെ ഓപ്പറേഷൻ തിയേറ്ററുകളായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇതിൽ പതിനഞ്ചാം നമ്പർ മുറിയിലാണ് പുക ഉയർന്നത്. 

ആശുപത്രിയിൽ കഴിഞ്ഞ ദിവസം അത്യാഹിത വിഭാഗത്തോട് ചേർന്ന യുപിഎസ് റൂമിൽ നിന്ന് പുകയുയർന്നതോടെ രോഗികളെ സുരക്ഷിതമായി വിവിധ ഇടങ്ങളിലേക്ക് മാറ്റിയിരുന്നു. ബാറ്ററി കത്തിയതോടെ പുക കാഷ്വാലിറ്റിയിലെ ബ്ലോക്കുകളിൽ പടരുകയായിരുന്നു. ഇതിന്റെ തുടർച്ചയായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് പരിശോധനകൾ നടക്കുന്നതിനിടെയാണ് വീണ്ടും പുക ഉയർന്നത്. സംഭവം നടക്കുമ്പോൾ ആറാം നിലയിൽ രോഗികള്‍ ഉണ്ടായിരുന്നില്ല. 

ശബ്ദവും പുകയും ശ്രദ്ധയിൽ പെട്ടതോടെ ഇവിടെയുണ്ടായിരുന്ന ജീവനക്കാർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി. മൂന്ന്, നാല് നിലകളിൽ ഏതാനും രോഗികളുണ്ടായിരുന്നു. ഇവരെയും ഉടൻ തന്നെ ഇവിടെ നിന്നും മാറ്റി. സംഭവത്തിൽ ആശങ്ക വേണ്ടെന്ന് മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു. അറ്റകുറ്റപ്പണി നടക്കുന്നതിനിടയിലെ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. പ്രതിഷേധവുമായി വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. 

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026
January 16, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.