
കേരളക്കരയെ ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊലക്കേസിൽ വിധി പറയുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത് മാറ്റിവച്ചത്. ഏപ്രിൽ 28‑നായിരുന്നു കേസിന്റെ അന്തിമവാദം പൂർത്തിയായത്. കോടതിയിൽ തൊഴുകൈകളോടെയാണ് കേസിലെ പ്രതിയായ കേഡൽ ജീൻസൻ രാജ നിന്നത്. 2017 ഏപ്രിൽ ഒമ്പതിനായിരുന്നു അമ്മ ഡോ. ജീൻ പദ്മ, അച്ഛൻ റിട്ട. പ്രൊഫ. രാജ തങ്കം, സഹോദരി കരോളിൻ, ബന്ധു ലളിത എന്നിങ്ങനെ നാലു പേരെയാണ് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടിൽ വെച്ച് കേഡൽ കൊലപ്പെടുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.