
വാഹന പരിശോധനക്കിടെ ദേശീയപാത പരപ്പൻ പൊയിലിൽ 38 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ. കൊടുവള്ളി ഉളിയാടൻ കുന്നുമ്മൽ മുഹമ്മദ് റാഫിയാണ്(18) പൊലീസ് പിടിയിലായത്. പണം സ്കൂട്ടറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഹവാല ഇടപാടുമായി ബന്ധപ്പെട്ട് വിതരണത്തിനുള്ള പണമാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. താമരശ്ശേരി എസ്.ഐമാരായ സത്യൻ, പ്രകാശൻ, അൻവർഷ, സീനിയർ സി.പി.ഒ ജിൻസിൽ, സി.പി.ഒ ബിനോയ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.