24 December 2025, Wednesday

Related news

December 18, 2025
October 29, 2025
October 14, 2025
October 5, 2025
September 17, 2025
September 2, 2025
August 14, 2025
July 21, 2025
July 9, 2025
July 8, 2025

പാലക്കാട് ഐഐടിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

അത്യാധുനിക ​ഗവേഷണ പാർക്കും നിലവിൽ വരും
Janayugom Webdesk
തിരുവനന്തപുരം 
May 7, 2025 6:19 pm

പാലക്കാട് ഐഐടി‌യുടെ അക്കാദമിക, അടിസ്ഥാന സൗകര്യ വികസനത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം ഇന്ന് അംഗീകാരം നൽകി. ഐഐടി തിരുപ്പതി, ഐഐടി ഭിലായ്, ഐഐടി ജമ്മു, ഐഐടി ധാർവാഡ് എന്നിവയടക്കം അഞ്ച് പുതിയ ഐഐടികളുടെ ഘട്ടം ബി നിർമാണത്തിനാണ് അം​ഗീകാരം നൽകിയിട്ടുള്ളത്.

അടുത്ത നാലു വർഷക്കാലത്തേക്ക് അഞ്ച് ഐഐടികൾക്കുമായി 11,828.79 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കുക, അതുവഴി വൈദ​ഗ്ധ്യവും സാമ്പത്തിക വളർച്ചയും പ്രോത്സാഹിപ്പിക്കുക, പുതിയ തസ്തികകൾ സൃഷ്ടിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.

ഫാക്കൽറ്റി, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ്, ഗവേഷകർ എന്നിവയുൾപ്പടെ പുതിയ തസ്തികകളും പാലക്കാട് ഐഐടിയിൽ സൃഷ്ടിക്കപ്പെടും. ക്യാമ്പസിന്റെ അടിസ്ഥാന സൗകര്യ വികാസത്തോടൊപ്പം പ്രാദേശിക സമ്പദ്വ്യവസ്ഥയെയും ഉത്തേജിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. വ്യവസായ‑അക്കാദമിക ബന്ധം ശക്തിപ്പെടുത്തുന്നതിനായി പാലക്കാട് ഐഐടി കേന്ദ്രീകരിച്ച് ഒരു അത്യാധുനിക ​ഗവേഷണ പാർക്കും നിലവിൽ വരും. 2015–16 ലാണ് പാലക്കാട് ഐഐടിയിൽ അക്കാദമിക സെഷൻ ആരംഭിച്ചത്. നിലവിൽ സ്ഥിരം ക്യാമ്പസ്സിലാണ് ഐഐടി പ്രവർത്തിക്കുന്നത്.

Kerala State - Students Savings Scheme

TOP NEWS

December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.