23 January 2026, Friday

Related news

January 23, 2026
January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഓപ്പറേഷന്‍ സിന്ദൂര്‍: പേര് സ്വന്തമാക്കാന്‍ പിടിവലി

Janayugom Webdesk
ന്യൂഡല്‍ഹി
May 8, 2025 11:10 pm

ഓപ്പറേഷന്‍ സിന്ദൂറെന്ന പേര് സ്വന്തമാക്കാന്‍ മത്സരം. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്പനിയാണ് പേര് സ്വന്തമാക്കാന്‍ ആദ്യം അപേക്ഷ നല്‍കിയത്. ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു പേരിനായുള്ള പിടിവലി അരങ്ങേറിയത്. എന്നാല്‍ സംഭവത്തില്‍ വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ കമ്പനി ട്രേഡ് മാര്‍ക്ക് അപേക്ഷയില്‍ നിന്നും പിന്‍വലിഞ്ഞു.

കമ്പനിയിലെ ഒരു ജീവനക്കാരന്‍ ബന്ധപ്പെട്ടവരുടെ അനുമതിയില്ലാതെ അപേക്ഷ നല്‍കിയതാണെന്നാണ് റിലയന്‍സിന്റെ വാദം. ഇന്ത്യന്‍ ധീരത വിളിച്ചോതുന്ന ഓപ്പറേഷന്‍ സിന്ദൂര്‍ ട്രേഡ് മാര്‍ക്ക് ആക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നില്ലെന്നും റിലയന്‍സ് വ്യക്തമാക്കി. മുംബൈ സ്വദേശിയായ മുകേഷ് ചേത്രം അഗര്‍വാള്‍, മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ കമല്‍ സിങ് ഒബേര്‍, അഭിഭാഷകന്‍ അലോക് കോത്താരി എന്നിവരും പേര് സ്വന്തമാക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. പഹല്‍ഗാം വിഷയത്തില്‍ സിനിമയോ ഡോക്യമെന്ററിയോ തയ്യാറാക്കുക ലക്ഷ്യമിട്ടാണ് അപേക്ഷ നല്‍കിയതെന്ന് കമല്‍ സിങ് പറഞ്ഞു. ആക്രമണം നടക്കുന്ന സമയം താന്‍ പഹല്‍ഗാമിലുണ്ടായിരുന്നെന്നും അതിന്റെ ഭീകരത എത്രത്തോളമാണെന്ന് തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

സംഭവം ഒരിക്കല്‍ സിനിമയാകുമെന്ന് തനിക്കറിയാം. മുമ്പും ഉറി ആക്രമണം പോലുള്ളവ സിനിമയായിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നും ലഭിക്കുന്ന വരുമാനം ഭീകരാക്രമണത്തില്‍ വിധവകളായവര്‍ക്ക് ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയമാണ്. എന്നാല്‍ താന്‍ ഈ വിഷയത്തില്‍ സിനിമ ചെയ്യുകയാണെങ്കില്‍ അതിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും പഹല്‍ഗാം ആക്രമണത്തില്‍ വിധവകളായവര്‍ക്ക് നല്‍കുമെന്ന് അലോക് കോത്താരി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.