29 December 2025, Monday

Related news

December 29, 2025
December 22, 2025
December 21, 2025
December 17, 2025
December 16, 2025
December 13, 2025
December 12, 2025
December 10, 2025
December 9, 2025
December 7, 2025

കോണ്‍ഫറന്‍സ് ലീഗില്‍ ചെല്‍സി ഫൈനലില്‍

Janayugom Webdesk
ലണ്ടന്‍
May 9, 2025 9:18 pm

യുവേഫ കോണ്‍ഫറന്‍സ് ലീഗ് ഫൈനലില്‍ ചെല്‍സിയും റയല്‍ ബെറ്റിസും ഏറ്റുമുട്ടും. കഴിഞ്ഞദിവസം നടന്ന രണ്ടാംപാദ സെമി ഫൈനലിൽ ഡ്യൂഗാർഡനെ എതിരില്ലാത്ത ഒരുഗോളിന് തോല്പിച്ചാണ് ചെല്‍സി ഫൈനലില്‍ കടന്നത്. ആദ്യപാദത്തില്‍ 4–1ന്റെ ജയം നേടിയ ചെല്‍സി ഇരുപാദങ്ങളിലുമായി 5–1 അഗ്രഗേറ്റ് സ്കോറിനാണ് കലാശപ്പോരിലേക്ക് പ്രവേശിച്ചത്. 38-ാം മിനിറ്റില്‍ കിരനന്‍ ഡ്യൂസ്ബെറിയാണ് വിജയഗോള്‍ നേടിയത്. ഫ്ലോറന്റീനയ്ക്കെതിരെ രണ്ടാംപാദ സെമിയില്‍ റയല്‍ ബെറ്റിസ് സമനിലയില്‍ കുരുങ്ങി. മത്സരം 2–2ന് സമനിലയില്‍ കലാശിച്ചു. എന്നാല്‍ ആദ്യപാദത്തിലെ 2–1ന്റെ വിജയത്തോടെ ഇരുപാദങ്ങളിലുമായി 3–4 അഗ്രഗേറ്റ് സ്കോറിന് റിയല്‍ ബെറ്റിസ് ഫൈനലില്‍ കടക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.