23 January 2026, Friday

Related news

September 15, 2025
May 10, 2025
March 29, 2025
December 25, 2024
September 7, 2024
April 20, 2023
January 17, 2023

അടിയന്തരസാഹചര്യം നേരിടാന്‍ രാജ്യത്തെ ആശുപത്രികള്‍ സജ്ജമാക്കണമെന്ന് മന്ത്രി ജെ പി നഡ്ഢ

Janayugom Webdesk
ന്യൂഡല്‍ഹി
May 10, 2025 9:01 am

അടിയന്തരസാഹചര്യം നേരിടാൻ രാജ്യത്തെ ആശുപത്രികൾ സജ്ജമാക്കണമെന്ന് ആരോഗ്യമന്ത്രി ജെപി നഡ്ഡ ആരോഗ്യമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ഉന്നതതലയോഗത്തിലാണ് നിർദേശം.ആംബുലൻസുകൾ,ഉപകരണങ്ങൾ,മരുന്നുകൾ,രക്തം, കുപ്പികൾ, ഉപഭോഗവസ്തുക്കൾ എന്നിവയുടെ ലഭ്യതയുറപ്പാക്കലും കിടക്കകൾ, ഐസിയു, എച്ച്ഡിയു, നൂതന മൊബൈൽ ട്രോമ കെയർ യൂണിറ്റുകൾ എന്നിവയുടെ വിന്യാസവും ഉദ്യോഗസ്ഥർ വിശദീകരിച്ചു.

അവശ്യമരുന്നുകളുടെ ലഭ്യതയുറപ്പാക്കാനും രക്തം,ഓക്സിജൻ, ട്രോമാകെയർ കിറ്റുകൾ എന്നിവയുടെ മതിയായ വിതരണമുറപ്പാക്കാനും ആശുപത്രികൾക്കും മെഡിക്കൽ സ്ഥാപനങ്ങൾക്കും നിർദേശംനൽകി.ന്യൂഡൽഹിയിലെ എയിംസിലും മറ്റ് കേന്ദ്രസർക്കാർ ആശുപത്രികളിലും ഡോക്ടർമാരെയും നഴ്‌സുമാരെയും സജ്ജമാക്കും.സംസ്ഥാന‑ജില്ലാ ഭരണകൂടം, സായുധസേനകൾ, ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ തുടങ്ങിയവരും സ്വകാര്യാശുപത്രികൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവയും പ്രാദേശിക അസോസിയേഷനുകളടക്കമുള്ളവയുമായി സഹകരിച്ച് അടിയന്തരസാഹചര്യം നേരിടാൻ ശക്തിപ്പെടുത്തണമെന്നും നിർദേശമുണ്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.