
പാകിസ്ഥാൻ അക്രമം നടത്തുന്ന പഞ്ചാബിലും ജമ്മുവിലും പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ തിരികെ എത്തിക്കാൻ പ്രത്യേക ട്രെയിനോ കമ്പാർട്ടുമെന്റുകളോ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡോ. വി ശിവദാസൻ എം പി റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചു. കേരളത്തിൽ നിന്നുള്ള 200-ലധികം വിദ്യാര്‍ത്ഥികൾ ഇതിനകം ഡൽഹിയിലെത്തിയിട്ടുണ്ട്. സാധാരണ ട്രെയിനുകളിൽ സീറ്റ് ലഭിക്കാതെ പല വിദ്യാർത്ഥികളും കുടുങ്ങിക്കിടക്കുകയാണ്. സാഹചര്യത്തിന്റെ ഗൗരവവും വിദ്യാര്‍ത്ഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കേണ്ടത് ആവശ്യമാണ്. ഇത് കണക്കിലെടുത്ത് ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക കമ്പാർട്ടുമെന്റുകളോ പ്രത്യേക ട്രെയിനോ ക്രമീകരിക്കണമെന്നാണ് ശിവദാസൻ എം പി കത്തിൽ ആവശ്യപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.