20 December 2025, Saturday

Related news

November 28, 2025
November 21, 2025
October 9, 2025
September 24, 2025
August 10, 2025
July 24, 2025
June 25, 2025
May 13, 2025
February 19, 2025
July 17, 2024

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 93.66 ശതമാനം വിജയം

Janayugom Webdesk
ന്യൂഡല്‍ഹി
May 13, 2025 4:18 pm

സിബിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷാഫലവും പ്രഖ്യാപിച്ചു. 93.66 ശതമാനമാണ് വിജയം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ 0.06 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായി സിബിഎസ്ഇ അറിയിച്ചു. വിജയശതമാനത്തില്‍ ആൺകുട്ടികളെ അപേക്ഷിച്ച് 2.37 ശതമാനത്തിന്റെ വര്‍ധനയാണ് പെണ്‍കുട്ടികള്‍ രേഖപ്പെടുത്തിയത്. വിജയിച്ചവരില്‍ 95% പെണ്‍കുട്ടികളും 92.63 ശതമാനം ആൺകുട്ടികളുമാണ്. 

പ്ലസ്ടു ഫലവും രാവിലെ പ്രഖ്യാപിച്ചിരുന്നു. 88.39 ആണ് വിജയശതമാനം. 16,92,794 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതില്‍ 14,96,307 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70 ശതമാനം ആൺകുട്ടികളുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.